Skip to main content

Posts

Showing posts from March, 2020

പ്രപഞ്ചം ദൈവത്തെ നിഷേധിക്കുമോ..!?

     സൃഷ്ടി എന്നത് കഴിഞ്ഞുപോയ ഒന്നായതുകൊണ്ട് തന്നെ നേരില്‍കണ്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്നു വാശിപിടിക്കുന്നവര്‍ക്ക് അതൊരിക്കലും ബോധ്യപ്പെടുത്തി കൊടുക്കുക സാധ്യമല്ല. എന്നാല്‍ സൃഷ്ടി എന്താണെന്നും സൃഷ്ടിക്കപ്പെട്ട ഒന്നിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഏതെല്ലാമാണെന്നും മനസ്സിലാക്കുന്നവര്‍ക്ക് അതിന്റെ യുക്തിപരമായ അവലോകനത്തില്‍ നിന്നു തന്നെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണോ എന്നും വായിച്ചെടുക്കാന്‍ കഴിയും. സൃഷ്ടിക്കപ്പെട്ട ഒന്നിനുണ്ടായിരിക്കേണ്ട ഗുണങ്ങളെ പ്രപഞ്ചവുമായി ഇങ്ങനെ താരതമ്യം ചെയ്യാം സൃഷ്ടിക്കപ്പെടുന്ന ഏതൊന്നിനും ഒരു ഉല്‍പത്തിയുണ്ടാകും. പ്രപഞ്ചത്തിനും ഉല്‍പത്തിയുണ്ട്. അതുകൊണ്ട് തന്നെ പ്രപഞ്ചവും സൃഷ്ടിക്കപ്പെടാതണെന്നു പറയാന്‍ ന്യായമുണ്ട്. പ്രപഞ്ചം സൃഷ്ടിയല്ലെങ്കില്‍ യാദൃശ്ചികതയുടെ ഒരു വികൃതമായ ഉല്‍പന്നം മാത്രമായിരിക്കണമത്. എന്നാല്‍ നാം കാണുന്ന പ്രപഞ്ചം അനേകം പ്രകൃതി നിയമങ്ങളാല്‍ ആസൂത്രിതമാണ്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് പറയുന്നതിന് മാത്രമേ ഇത് തെളിവാകുന്നുള്ളൂ. സൃഷ്ടിക്കപ്പെടുന്ന ഏതൊരു സംവിധാനവും (System) ഉദ്ദേശ്യലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ...

പ്രപഞ്ചത്തിനൊരു സൃഷ്ടാവ് വേണോ?

തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാനായിരിന്നു പ്രാചീനകാലം മുതല്‍ ഭൗതികവാദികള്‍ക്ക് താല്‍പര്യം. കാരണം പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്നു വന്നു കഴിഞ്ഞാല്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നും ആ സൃഷ്ടിപ്പിന് കാരണമായ ഒരു ദൈവമുണ്ടെന്നും പറയാന്‍ ന്യായമുണ്ടെന്നു വരും. കൂടാതെ പദാര്‍ത്ഥ പ്രപഞ്ചത്തിനുതന്നെ ഉല്‍പത്തി കുറിക്കാന്‍ കാരണമായി മറ്റെന്തെങ്കിലും ഉണ്ട് എന്നു പറയുന്നത് പദാര്‍ത്ഥലോകത്തിനതീതമായ മറ്റെന്തൊക്കെയോ ഉണ്ടാകാം എന്നു സമ്മതിക്കലാണ്. ഇതൊന്നുമൊരിക്കലും പദാര്‍ത്ഥമാത്രവാദികളായ ഭൗതികവാദികള്‍ക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ പ്രപഞ്ചാരംഭമില്ലെന്നു പറയുന്ന സ്റ്റഡി സ്റ്റേറ്റ് തിയറികള്‍ പോലുള്ളവയില്‍ വിശ്വസിക്കാനായിരുന്നു ഭൗതികവാദികള്‍ക്ക് താല്‍പര്യം. പക്ഷേ പിന്നീട് ലഭിച്ച ശാസ്ത്രീയ തെളിവുകളൊന്നും ഭൗതികവാദത്തിന് അത്ര അനുകൂലമായവ അല്ലായിരുന്നു. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടാകാം എന്ന അനുമാനത്തിലേക്ക് ആദ്യമെത്തുന്നത് ഐന്‍സ്റ്റീൻ തിയറികളുടെ ഗണിതശാസ്ത്ര വ്യാഖ്യാനങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ 1929ല്‍ എഡ്‌വിൻ ഹബ്ബ്ള്‍ തന്റെ ടെലിസ്‌കോപ്...