പുരുഷാധിപത്യ വ്യവസ്ഥിതിക്ക് എതിരായും, സ്ത്രീ അവകാശങ്ങൾക്കായുമാണ് ഫെമിനിസത്തിന്റെ ഉത്പത്തിയും, സമരങ്ങളും ഉണ്ടായതെങ്കിൽ പുതിയ കാലത്ത് സ്വയം ബുജിത്വം അവകാശപ്പെടാനുള്ള ഒരലങ്കാര പദപ്രയോഗം ആയാണ് വലിയൊരു വിഭാഗം ഇതുപയോഗിക്കുന്നത്.
ഇൗ സമീപനം ആളെ ആകർഷിക്കാനുള്ള peacock വാദം (peacock feminism) ആയതുകൊണ്ട് തന്നെ പേര് സമ്പാദിക്കാനുള്ള ഒരുതരം വ്യഗ്രത ഇത്തരം മയിലുകളിൽ അനാവശ്യക്കൂടുതലായി കാണാം. സ്ത്രീ വസ്ത്രം അഴിക്കുന്നത് പുരുഷാകർഷണവും, മാധ്യമ ശ്രദ്ധയും ഉണ്ടാക്കിത്തരും എന്നതുകൊണ്ട് തന്നെ അനാവശ്യ കാര്യങ്ങൾക്കെല്ലാം കയറി ഉടുതുണി അഴിക്കുന്നതിനോട് ഇവർ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു കാണാം. ഇതുതന്നെയാണ് ഇത്തരം മയിലുകളെ തിരിച്ചറിയാനുള്ള പ്രധാന അടയാളങ്ങളിൽ ഒന്ന്.
ഈ അടിസ്ഥാനത്തിൽ കേരളത്തിൽ ഈയടുത്തായെല്ലാം മാധ്യമശ്രദ്ധ നേടിയ പല സ്ത്രീ സമരങ്ങളും എടുത്തു പരിശോധിച്ചു നോക്കിയാൽ ഈ പുരുഷ മാധ്യമ മനശാസ്ത്രങ്ങളെ മനസ്സിലാക്കിയുപയോഗിച്ച് ആത്മരതി തേടുന്ന പല കപട സ്ത്രീവാദികളുടേയും, ആക്ടിവിസ്റ്റുകളുടെയും മുഖം തിരിച്ചറിയാൻ കഴിഞ്ഞേക്കാം. ഫറൂഖ് കോളേജിലെ ഒരധ്യാപകൻ സദുദ്ദേശത്തോടെ പറഞ്ഞ ചില വാക്കുകൾ വളച്ചൊടിച്ച് അതിനെയും തൻറെ ശരീര പ്രദർശനത്തിനും, മാധ്യമ ശ്രദ്ധക്കുമായും ഉപയോഗിക്കാൻ മാറുതുറന്നു കാണിച്ച് സ്വയം അഭിമാന പുളകിതയായ ഒരു കുപ്രസിദ്ധ സ്ത്രീ രത്നത്തെ പേരു പറയാതെ തന്നെ മിക്കവർക്കും ഓർമ്മ കാണും.
ബോഡി പൊളിറ്റിക്സ് എന്ന ആംഗലേയ ഓമനപ്പേരിട്ട് വിളിച്ചാൽ ഉടുതുണി അഴിക്കൽ വിപ്ലവ-പുണ്യ പ്രവർത്തി ആകും എന്ന് കരുതുന്നതും, അമിത പ്രശംസാ ആർത്തി രോഗവുമാണ് ഇവരുടെ ചോതന. അതുകൊണ്ടുതന്നെ വിപ്ലവത്തിനാണ് പെണ്ണേ എന്നുപറഞ്ഞ് കഴിഞ്ഞാൽ ഏത് ക്യാമറയ്ക്ക് മുന്നിലും വസ്ത്രം അഴിക്കാൻ ഇവർക്കൊരു മടിയും കാണുന്നില്ലെന്ന് മാത്രമല്ല, അതിൻറെ യുക്തി എന്താണെന്ന് ചിന്തിക്കാനുള്ള തലച്ചോറ് പോലും ഇവർക്ക് ഇല്ലാതാകുന്നു.
ഇത്തരം മസ്തിഷ്ക രഹിതരായ സ്ത്രീകളെ ലക്ഷ്യംവെച്ച് തന്നെയാവണം ഫ്രീ നിപ്പിൾസ് ക്യാംപയിൻ പോലുള്ള മുന്നേറ്റങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുക. പുരുഷന് മേൽ മേൽവസ്ത്രമില്ലാതെ പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാമെങ്കിൽ ഞങ്ങൾക്ക് എന്തുകൊണ്ടതായിക്കൂടാ എന്ന ബാലിശമായ വിവരക്കേടുകൾക്കും കയറിപ്പിടിക്കാൻ നമ്മുടെ കേരളത്തിൽ നിന്നുപോലും സ്ത്രീകളുണ്ടാകുന്നു. കോഴിക്കോട് ബത്തക്ക സമരത്തിന് മുന്നിലുണ്ടായിരുന്ന രഹന ഫാത്തിമ തന്നെ ഈ ഉടുതുണി അഴിക്കൽ വിപ്ലവത്തെയും കേരളത്തിന് പരിചയപ്പെടുത്തിയതാണ്.
കുറച്ചായി വസ്ത്രം അഴിക്കാൻ മാത്രം പോന്ന വിപ്ലവങ്ങൾ ഒന്നും കിട്ടാത്തതുകൊണ്ടാണെന്ന് തോന്നുന്നു സ്വന്തം നഗ്നശരീരത്തിൽ ചായങ്ങൾ തേച്ച് കോപ്രായങ്ങൾ കാട്ടി അതെല്ലാരും കാണുവെന്ന് പറഞ്ഞു ഫേസ്ബുക്കിൽ ഷെയർ ചെയ്യുക കൂടി ചെയ്യുന്നുണ്ട് ഈ കുല സ്ത്രീ വിരോധിനി.
ഇതിൽ രസം എന്താണെന്ന് ഉണ്ടെങ്കിൽ ഇത്തരം ആപാസ ചെയ്തികളൊക്കെ സ്ത്രീ വിമോചനം ലക്ഷ്യം വെച്ചുള്ളതാണെന്ന സ്വയം ഇവർക്ക് പോലും വിശ്വസിക്കാൻ കഴിയാത്ത മരമണ്ടത്തരങ്ങൾ ന്യായീകരണമായി പറഞ്ഞ് നടക്കുന്നതാണ്.സ്ത്രീ ശരീരം പ്രദർശിപ്പിക്കപ്പെടുന്നിടത്ത് സ്വാഭാവിക ഹെട്രോ സെക്ഷ്വൽ ലൈംഗിക ആകർഷണീയതയാണ് പുരുഷന്മാരിൽ പ്രവർത്തിക്കുക എന്ന മനുഷ്യനെ സംബന്ധിച്ച അടിസ്ഥാന വിവരം പോലുമില്ലാത്ത വിഡ്ഢികളാണിവരെന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.അത് സ്ത്രീകളെ വെറും ശരീരമായും, പരസ്യ ചരക്കായും, ഭോഗവസ്തുവായും കാണുന്ന പൊതുബോധത്തെ നിർമിക്കുകയും, വളർത്തുകയുമാണെന്നും തലച്ചോർ എന്ന ഒന്നുണ്ടെങ്കിൽ ഇവർക്ക് തന്നെയറിയും.
സ്ത്രീ വസ്ത്രം അഴിക്കുന്നതുകൊണ്ട് എന്തെങ്കിലും സാമൂഹ്യ ഗുണം ഉണ്ടാകുന്നെങ്കിൽ അത് പുരുഷൻറെ കാഴ്ചാ സുഖവും ആഗ്രഹങ്ങളും നിറവേറ്റുക മാത്രമാണ്. അഥവാ സ്ത്രീയ്ക്ക് ദോഷകരവും, എന്നാൽ പുരുഷൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ സൃഷ്ടി മാത്രമാണ് ഇങ്ങനെ സ്വയം വസ്ത്രമഴിക്കുകയും മറ്റുള്ളവരെക്കൊണ്ട് വസ്ത്രമഴിപ്പിക്കികയും ചെയ്യുന്നവർ ഉണ്ടാക്കുന്നത്. പുരുഷാധിപത്യ ത്തിന് ദാസ്യപ്പണി ചെയ്യുന്ന ഇത്തരം സ്ത്രീകൾ സ്ത്രീപക്ഷ വാദികൾ എന്ന് പറഞ്ഞു പ്രത്യക്ഷപ്പെടുന്നത് തന്നെയാണ് ആധുനിക ഫെമിനിസ്റ്റ് സംഘടനകൾ പേറുന്ന പ്രധാന പ്രതിസന്ധിയും. ഇതുപോലെ മാറ്റി നിർത്തേണ്ട മാലിന്യങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ ഫെമിനിസവും നല്ലൊരാശയമാണ്.പക്ഷേ ഇതുപോലെ അനാവശ്യമായി പൊതു ഇടങ്ങളിൽ വസ്ത്രമഴിക്കുകയും, കുപ്രസിദ്ധിക്കായി ആചാരലംഘനങ്ങൾ നടത്തുന്നവരെയും ഒക്കെയേ മാധ്യമങ്ങൾക്ക് വേണ്ടൂ..
ഇൗ കുപ്രസിദ്ധി സ്നേഹികൾ ഉദ്ദേശിക്കുന്നതും അതു തന്നെയാണ്..!
Comments
Post a Comment