സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തോട് രാഷ്ട്രം തന്നെ കലഹിച്ചു കൊണ്ടിരിക്കുമ്പോൾ അതിൽ സംഘികളെ പോലും തോൽപിക്കുന്ന അന്തക്കേടോടെ ഇടപെടുന്ന മറ്റൊരു പ്രധാന വിഭാഗം സ്വതന്ത്ര ചിന്തകരെന്ന് സ്വയം അവകാശപ്പെട്ട് നടക്കുന്ന കേരളീയ നവ നാസ്തികരാണ്. മാറുന്ന സാഹചര്യങ്ങളെക്കൂടി ഉൾക്കൊണ്ട് കൊണ്ടാണ് സാമൂഹ്യ ഇടപെടലുകളുണ്ടാകേണ്ടതെന്ന അടിസ്ഥാന സദാചാര ബോധം പോലും തങ്ങൾക്കില്ലെന്ന് സ്വന്തം വേദികളിലൂടെ തന്നെ നാസ്തികർ പലവട്ടം തെളിയിച്ചതാണ്. ഒരു ന്യൂനപക്ഷത്തിന്റെ പൗരത്വം പോലും ചോദ്യചിഹ്നമാക്കാൻ നിയമ നിർമാണങ്ങൾ നടക്കുമ്പോൾ അതേ ന്യൂനപക്ഷത്തെ അപഹസിക്കുവാനും അവരുടെ മതതത്വങ്ങളെ ആക്രമിക്കാനുമാണ് തങ്ങളുടെ വാർഷിക പരിപാടികളിൽ പോലും നവനാസ്തിക ബുദ്ധിജീവികൾ വേദി നീക്കിവെക്കുന്നതെന്നത് ഇവരുടെ സ്വതന്ത്രചിന്തയുടെ നിലവാരം മനസിലാക്കിതരുന്നുണ്ട്. ഈയടുത്ത് കോഴിക്കോട്ട് നാസ്തികരുടെ തന്നെ എസ്സൻസ് ഗ്രൂപ്പ് സംഘടിപ്പിച്ച സംസ്ഥാന തല വാർഷിക പരിപാടിയിലൊന്നും വർത്തമാന കാല സംഘപരിവാർ രാഷ്ട്രീയം മുപ്പതിലധികം വരുന്ന പ്രഭാഷകർക്ക് വിമർശന വിഷയമേ ആയില്ലെങ്കിലും ഇസ്ലാമിനെ അപഹസിക്കാൻ മാത്രം മൂന്നിലധികം മുസ്ലി...