Skip to main content

Posts

Showing posts from December, 2019

മതം ഉപേക്ഷിച്ച മനുഷ്യൻ ആകണോ..!?

1) കേരളീയ സമൂഹത്തിൻറെ രണ്ട് ശതമാനം പോലും തികച്ചില്ലാത്ത ഒരു വർഗ്ഗം തങ്ങളിൽ പെടാത്തവരെയൊന്നും മനുഷ്യരായി അംഗീകരിക്കില്ല എന്ന് തിരുനെറ്റിയിൽ എഴുതി ഒട്ടിച്ചു നടക്കുന്നതാണ് വർത്തമാന കേരളത്തിലെ ദുരന്തചിത്രം. ഒരു മതം മറ്റൊരു വിശ്വാസത്തെ അംഗീകരിക്കാത്തതാണ് എന്നതിനെ മതങ്ങളുടെ ന്യൂനതയായി ആരോപിച്ച് നടക്കുന്നവർക്ക് പക്ഷേ മറ്റൊന്നും ശരിയല്ലെന്ന് പറയുക മാത്രമല്ല അവരുടെ വിശ്വാസം ഉപേക്ഷിച്ചാൽ മാത്രമേ മനുഷ്യരായിപ്പോലും ഗണിക്കപ്പെടുകയുള്ളൂ എന്ന സ്വന്തം വർഗീയ,വിദ്വേഷ നിലപാടിൽ തെല്ലും തെറ്റ് കാണാൻ പറ്റുന്നില്ല എന്നതാണ് ഇതിലെ മഹാവൈരുദ്യം. നിരീശ്വരാന്ധവിശ്വാസത്തെ സ്വയം യുക്തിവാദമെന്ന് പൊക്കി വിളിച്ച് നടക്കുന്നവർ അതിനുപയോഗിക്കുന്ന യുക്തികൊണ്ട് സ്വന്തം നിലപാടിനെ ഒന്ന് പരിശോധിച്ചാൽ തീരുന്നതേയുള്ളൂ ഈ വിദ്വേഷയുക്തിവാദം. 2) മതം എന്നതുകൊണ്ട് ആശയം,ആദർശം,അഭിപ്രായം എന്നെല്ലാമാണ് അർത്ഥമാകുന്നത്.തൻറെ മസ്തിഷ്കമുപയോഗിച്ച് മെച്ചപ്പെട്ട മത,ആശയദർശനങ്ങളെ തിരഞ്ഞെടുക്കാനും അതുപയോഗിച്ച് സാമൂഹ്യ പരിവർത്തനങ്ങൾ സൃഷ്ടിക്കാനുമൊക്കെ കഴിയുന്നു എന്നതാണ് മനുഷ്യനെ മറ്റിതര ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനും,ഉന്നതനുമാക്കുന്നത്....