Skip to main content

മതം ഉപേക്ഷിച്ച മനുഷ്യൻ ആകണോ..!?

1) കേരളീയ സമൂഹത്തിൻറെ രണ്ട് ശതമാനം പോലും തികച്ചില്ലാത്ത ഒരു വർഗ്ഗം തങ്ങളിൽ പെടാത്തവരെയൊന്നും മനുഷ്യരായി അംഗീകരിക്കില്ല എന്ന് തിരുനെറ്റിയിൽ എഴുതി ഒട്ടിച്ചു നടക്കുന്നതാണ് വർത്തമാന കേരളത്തിലെ ദുരന്തചിത്രം. ഒരു മതം മറ്റൊരു വിശ്വാസത്തെ അംഗീകരിക്കാത്തതാണ് എന്നതിനെ മതങ്ങളുടെ ന്യൂനതയായി ആരോപിച്ച് നടക്കുന്നവർക്ക് പക്ഷേ മറ്റൊന്നും ശരിയല്ലെന്ന് പറയുക മാത്രമല്ല അവരുടെ വിശ്വാസം ഉപേക്ഷിച്ചാൽ മാത്രമേ മനുഷ്യരായിപ്പോലും ഗണിക്കപ്പെടുകയുള്ളൂ എന്ന സ്വന്തം വർഗീയ,വിദ്വേഷ നിലപാടിൽ തെല്ലും തെറ്റ് കാണാൻ പറ്റുന്നില്ല എന്നതാണ് ഇതിലെ മഹാവൈരുദ്യം. നിരീശ്വരാന്ധവിശ്വാസത്തെ സ്വയം യുക്തിവാദമെന്ന് പൊക്കി വിളിച്ച് നടക്കുന്നവർ അതിനുപയോഗിക്കുന്ന യുക്തികൊണ്ട് സ്വന്തം നിലപാടിനെ ഒന്ന് പരിശോധിച്ചാൽ തീരുന്നതേയുള്ളൂ ഈ വിദ്വേഷയുക്തിവാദം.

2) മതം എന്നതുകൊണ്ട് ആശയം,ആദർശം,അഭിപ്രായം എന്നെല്ലാമാണ് അർത്ഥമാകുന്നത്.തൻറെ മസ്തിഷ്കമുപയോഗിച്ച് മെച്ചപ്പെട്ട മത,ആശയദർശനങ്ങളെ തിരഞ്ഞെടുക്കാനും അതുപയോഗിച്ച് സാമൂഹ്യ പരിവർത്തനങ്ങൾ സൃഷ്ടിക്കാനുമൊക്കെ കഴിയുന്നു എന്നതാണ് മനുഷ്യനെ മറ്റിതര ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനും,ഉന്നതനുമാക്കുന്നത്.അതുപേക്ഷിച്ച് ആശയ ശൂന്യതയുടെ നാസ്തിക കാലിക്കൊക്കകളിലേക്ക് ചാടാൻ പറയുന്നവർ മനുഷ്യനാവാനല്ല മാലിന്യമാവാനാണ് നമ്മോട് ആവശ്യപ്പെടുന്നത്.

3) വ്യക്തമായ ആദർശ വീക്ഷണങ്ങളൊന്നുമുൾക്കൊള്ളാതെ സർവ്വരും അവരുടെ യുക്തിക്ക് തോന്നിയപോലെ ജീവിച്ചോട്ടെ എന്ന തോന്ന്യാസ സിദ്ധാന്തം തന്നെ സമൂഹത്തോട് ചെയ്യുന്ന തെമ്മാടിത്തരമാണ്.കൊലയും,കൊള്ളയും സ്ത്രീപീഠനവുമൊക്കെ ചെയ്യുന്നവർ അവരുടെ യുക്തിക്കനുസരിച്ച് തന്നെയാണ് അത് ചെയ്യുന്നത്.അഥവാ ലോകത്തിലെ സകല കുറ്റവാളികളും ആദ്യമൊന്നാംനമ്പർ യുക്തിവാദികളാണ്.

4) നൈസർഗികമായും,പരിണാമപരമായും ഓരോ വ്യക്തിയും സ്വാർത്ഥനാണെന്നുമാത്രമല്ല ബഹുഇണതത്പരത(polygamous nature) മുതൽ പൊതുസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത പ്രകൃതങ്ങൾ ഉൾക്കൊള്ളുന്നവനാണ്.സ്വന്തം അതിജീവനം മാത്രം ലക്ഷ്യമാക്കി നിലനിൽപ്പിനായുള്ള സമരത്തിൽ അതിജീവിച്ച് വന്നവനാണ് മനുഷ്യൻ എന്നാണല്ലോ പരിണാമ സിദ്ധാന്തം തന്നെ പറയുന്നത്?ഇങ്ങനെ നൈസർഗികമായി സ്വാർത്ഥനായ മനുഷ്യൻ ആ സ്വാർത്ഥതയ്ക്കൊത്ത് തോന്നിയ പോലെ ജീവിക്കണമെന്ന് പറയുന്നവർ മനുഷ്യരെ മാലിന്യം ആക്കുകയാണ് ചെയ്യുന്നത്. അതിന് വിഘാതമായി നിൽക്കുന്ന മതങ്ങളെ ഉപേക്ഷിക്കാൻ ഈ മാലിന്യവാദികൾ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ!

5) യാദൃശ്ചികതയുടെ മൂർധന്യാവസ്ഥയിൽ എങ്ങനെയോ താനേ പ്രപഞ്ചമുണ്ടായെന്നും, അതിൽ യാദൃച്ഛികമായി ഭൂമിയും,ജീവനും ഒടുക്കം മനുഷ്യനും നിങ്ങളും ഞാനും ഉടലെടുത്തെന്നും,ഇനിയൊരിക്കലും ഇങ്ങനെയൊരു ജീവിതമുണ്ടാവില്ലെന്നും പറയുന്ന ഭൗതികവാദപ്രകാരം ഒരു മനുഷ്യന്റെ യുക്തിക്ക് സ്വീകരിക്കാൻ പറ്റുന്ന യുക്തിഭദ്രമായ നിലപാട് അത് പരമാവധി മുതലെടുത്ത് സുഖിച്ച് തീർക്കുക എന്നത് മാത്രമാണ്.‎മദ്യവും ലഹരിയും സ്ത്രീപീഡനവും,മോഷണവും,കൊള്ളയും സ്വന്തം സുഖത്തിനായി കണ്ടെത്തുന്ന മറ്റുചൂഷണ മാർഗങ്ങളും ഒക്കെ ഈ വീക്ഷണത്തിൽ യുക്തിവാദമാണ്.

6) ഭൗതികവാദിയാവുകയും എന്നിട്ട് ധാർമിക മതമൂല്യങ്ങൾ അനുസരിച്ചുജീവിക്കുകയും ചെയ്യുന്ന നാസ്തികർ ഉണ്ടെങ്കിൽ ഒന്നാം നമ്പർ പോഴന്മാർ അവരാണ്!യാദൃശ്ചികതയുടെ മൂർധന്യാവസ്ഥയിൽ ലോട്ടറിയടിക്കും പോലെ വീണുകിട്ടിയതാണ് ജീവിതമെന്ന് വിശ്വസിക്കുന്ന ഒരാൾക്കെങ്ങനെയാണ് അത് പരമാവധി മുതലെടുക്കാതിരിക്കാൻ കഴിയുക?വ്യപിചരിച്ചും,മദ്യപിച്ചും പരമാവധി ജനങ്ങളെ ചൂഷണം ചെയ്തും സുഖിച്ചുതീർക്കുക എന്നതല്ലേ ഇവിടെ ഏറ്റവും യുക്തിഭദ്രമായ മാർഗ്ഗം?അങ്ങനെയല്ലെന്ന് പറയുന്നവർ ലോട്ടറിയടിച്ച കാശ് മുഴുവനും ഉപയോഗിക്കരുതെന്ന് പറയുന്നവരെപ്പോലെ മണ്ടനാണ്.

ചുരുക്കിപ്പറഞ്ഞാൽ കുറ്റവാളിയായ ഭൗതികവാദിയാണ് ഒന്നാം നമ്പർ യുക്തിവാദി!ഭൗതികവാദിയായ മാന്യനാണ് ഏറ്റവും വലിയ വിഡ്ഢിയും!

7) തെറ്റ് ചെയ്യുന്ന മതവിശ്വാസികളെ ചൂണ്ടിക്കാട്ടി നാസ്തികതയുടെ ഈ ആശയദാരിദ്ര്യത്തിന് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുന്ന ന്യായവൈകല്യക്കാരുണ്ട്.എന്നാൽ ഒരു മതവിശ്വാസി മോഷ്ടിക്കുമ്പോൾ മതമൂല്യങ്ങളെയും,അരുതായ്മകളെയും അവഗണിച്ച് ഭൗതികആർത്തിയാൽ സ്വാധീനിക്കപ്പെട്ടാണ് അത് ചെയ്യുന്നത്.ഭൗതിക താൽപര്യങ്ങളാണ് അതിന് പ്രേരണ.മോഷണം കുറ്റമാണെന്ന മതമൂല്യത്തിൽ നിന്ന് അകലുമ്പോഴാണ് മതവിശ്വാസി മോഷ്ടിക്കുന്നത്.എന്നാൽ മോഷണം തെറ്റാണെന്ന് സമർദ്ദിക്കുന്ന അതല്ലെങ്കിൽ അതിലെ തിന്മയെവ്യവച്ഛേദിക്കുന്ന നിരീശ്വര,നിർമത യുക്തിവാദ തത്വങ്ങൾ ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാൻ പറ്റുമോ? അഥവാ ഭൗതിക ആർത്തിയും,ഭൗതികവാദവും തന്നെയാണ് ഇവിടെയും വില്ലൻ!

8) സാമൂഹ്യ ഉന്നതിക്ക് അനുഗുണമായി നന്മതിന്മകളെ വ്യവച്ഛേദി്ച്ച് പഠിപ്പിക്കുകയും അത്പിൻപറ്റേണ്ടതിൻറെ യുക്തി ബോധ്യപ്പെടുത്തുകയുമാണ് മതങ്ങൾ. അതിൽ നല്ല വശം തിരഞ്ഞെടുക്കുന്നവർക്ക് കൂടുതൽനല്ലതായ മറ്റൊരു ജീവിതവും,തിന്മയെ പിന്പറ്റുന്നവർക്ക് ദുഷിച്ച മറ്റൊരു ഭാവിയുമെന്ന സിദ്ധാന്തം പരിചയപ്പെടുത്തുന്നതിലൂടെത്തന്നെ എന്തുകൊണ്ട് നല്ല മനുഷ്യനാവണമെന്നതിന് ഏറ്റവും യുക്തിഭദ്രമായ Reason മുന്നോട്ട് വയ്ക്കുകയാണ് ഓരോ മതങ്ങളും.ജീവിതത്തിന് ലക്ഷ്യവും,അർഥവും വരുന്നത് അപ്പോൾ മാത്രമാണ്.ഇതെല്ലാം വിട്ട് ആശയ ദാരിദ്ര്യത്തിന്റെ വരണ്ട ഭൗതികവാദക്കൊക്കകളിലേക്ക് ചാടാൻ പറയുന്നവർ ഏതുരൂപത്തിലുള്ള ‘മനുഷ്യനാവല്’ ആണ് ഉദ്ദേശിക്കുന്നത്? ആദ്യം നിങ്ങൾ ഭൗതികവാദത്തിന്റെ പൊട്ടക്കിണർ ചാടിക്കിടന്ന് മാനവികതയെന്താണെന്നും,മതമെന്താണെന്നും മനുഷ്യനെന്താണെന്നും മനസ്സിലാക്കാൻ ശ്രമിക്കൂ.എന്നിട്ട് രണ്ടിന്റെയും തുടക്കത്തിൽ ‘മ’ വരുന്നതിൻറെ ട്യൂൺ നോക്കി അക്ഷര സർക്കാസം കളിക്കാം!

Comments

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...