Skip to main content

Posts

Showing posts from September, 2020

സാമൂഹ്യ ധാര്‍മികത നാസ്തികതയിലും ഇസ്‌ലാമിലും (5)

ധാർമികത ഇസ്ലാമിൽ..!   ___________     ഇസ്‌ലാമിന്റെ സാമൂഹ്യ ധാര്‍മിക വശങ്ങളെ ഒരു ചെറിയ ലേഖനം കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. എന്നാല്‍ നാസ്തിക ദര്‍ശനങ്ങളുമായുള്ള അതിന്റെയൊരു താരതമ്യം ഈ വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചക്ക് സഹായിച്ചേക്കാം. ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരിസ്‌ലാമിക സമൂഹം സ്ഥാപിതമായി. കുത്തഴിഞ്ഞ ലൈംഗിക അരാചകത്വത്തിലും ഗോത്രപ്പകയിലും യുദ്ധങ്ങളിലും പെണ്‍ വിരോധത്തിലും ലഹരിയിലുമൊക്കെ മുങ്ങിക്കിടന്ന ഒരു സമൂഹം ഇസ്‌ലാം കൊണ്ട് പരിഷ്‌കൃതമാവുകയും രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് ധാര്‍മികമായും മാനവികമായുമൊക്കെ ഉയര്‍ന്നു നില്‍ക്കുന്ന മാതൃകാപരമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയുമുണ്ടായി. ഇവിടെ നവീകരണത്തിന് ഹേതുവായത് പ്രവാചകനും ഇസ്‌ലാമുമാണ്. എന്നാല്‍ ഇനി പ്രവാചകന്റെ സ്ഥാനത്ത് ഒരു നാസ്തിക സംഘമാണ് അവിടെ പകരമായുണ്ടായിരുന്നതെന്നു കരുതുക. എങ്കില്‍ എന്ത് നവോത്ഥാനമാണവിടെ സംഭവിക്കുക? രക്തബന്ധമുള്ളവര്‍ക്കിടയില്‍ പോലും താല്‍പര്യമെങ്കില്‍ ലൈംഗിക ബന്ധമാകാമെന്ന് ഇന്നും പറയുന്ന നാസ്തികരെ സംബന്ധിച്ചിടത്തോളം ഏതൊരു ലൈംഗിക ദുരാചാരവും പ്രശ്‌നമാക...

ധാർമികത ഇസ്ലാമിലും നാസ്തികതയിലും - 4

ധാര്‍മികത നാസ്തികതയില്‍.     _____________________ ധാര്‍മികതയുടെ വിഷയത്തില്‍ നാസ്തികതയൊരു പ്രശ്‌നമാകുന്നത് അതിന്റെ സമീപനം കൊണ്ടുതന്നെയാണ്. ശരി തെറ്റുകളെ സംബന്ധിച്ച വസ്തുനിഷ്ടമായ ധാര്‍മിക പൊതുബോധം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യതയും അതിലുള്ള മതപരമായ പങ്കുമൊക്കെ വിശദീകരിച്ചതാണല്ലോ. എന്നാല്‍ ഈ വിഷയത്തിലുള്ള നാസ്തിക സമീപനം തുടങ്ങുന്നതു തന്നെ ധാര്‍മികതയുടെ വസ്തുനിഷ്ഠതയെ( objective morality) നിഷേധിച്ചു കൊണ്ടാണ്. വ്യക്തമായൊരു ധാര്‍മിക വ്യവസ്ഥയും പാലിക്കേണ്ടതായിട്ടില്ലെന്നും ധാര്‍മികയെന്നത് വ്യക്തികളുടെ യുക്തിക്കും സാഹചര്യത്തിനും അനുസരിച്ച് ആപേക്ഷികമായാണ് തീരുമാനിക്കപ്പെടേണ്ടത് എന്നുമുള്ള അടിസ്ഥാനപരമായ നാസ്തിക നിലപാട് തന്നെയാണ് ഇവിടെ ഒന്നാമത്തെ പ്രശ്‌നം. ധാര്‍മികതയുടെ മതമാനങ്ങളെ മാത്രമല്ല ശരിതെറ്റുകലെ സംബന്ധിച്ച സമൂഹത്തിന്റെ വസ്തുനിഷ്ഠമായ പൊതുബോധത്തെത്തന്നെ തകര്‍ക്കലാണ് ഈ നിലപാട് പ്രാഥമികമായിത്തന്നെ ചെയ്യുന്നത്. അഥവാ എന്താണ് ധാര്‍മികതയെന്ന ചോദ്യത്തിന് സമൂഹത്തിന്റേതായ മറുപടികള്‍ നിഷേധിക്കപ്പെടുകയും വ്യക്തിനിഷ്ഠമായ മറുപടികള്‍ രൂപപ്പെടുകയും ചെയ്യുന്നു.   സമൂഹത്തിനും വ്യക്...

ധാർമികത ഇസ്ലാമിലും നാസ്തികതയിലും. (3)

മൂല്യരഹിതമാകുന്നതെങ്ങനെ?  ധാര്‍മികതയെ സംബന്ധിച്ച് പറയുമ്പോൾ അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം നമ്മുടെ ശരി തെറ്റുകളെ സംബന്ധിച്ച ബോധ്യം സമൂഹത്തില്‍ നിന്നും കടം കൊണ്ടതാണ് എന്നതാണ്. അതല്ലാതെ അവയ്ക്ക് വസ്തുനിഷ്ഠമായ (objective) ഒരു അസ്തിത്വമൊന്നുമില്ല. എന്നാല്‍ ശക്തമായ ഒരു സാമൂഹ്യ സ്ഥാപനം എന്ന നിലയിൽ മതങ്ങള്‍ക്ക് ഒരു വസ്തുനിഷ്ഠ ധാർമികത (objective morality) സമൂഹത്തിന് നല്‍കാന്‍ കഴിയുന്നുണ്ട് എന്നതു കൊണ്ടാണ് ശരി തെറ്റുകളെ സംബന്ധിച്ച ഒരു വസ്തുനിഷ്ഠ ബോധം നമുക്ക് ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന തത്തുല്യമായ മറ്റേതൊരു മാധ്യമത്തിനും ഈ ധാര്‍മികതയുടെ വസ്തുനിഷ്ഠതയെ തകര്‍ക്കാനും മാറ്റി മറിക്കാനും കഴിയും. അതുകൊണ്ടാണ് ധാര്‍മികതയെ വസ്തുനിഷ്ഠമായിത്തന്നെ നിലനിര്‍ത്താനുള്ള പിടിവാശി ഇസ്‌ലാമില്‍ കാണാന്‍ കഴിയുന്നത്. സമൂഹത്തില്‍ സംഭവിക്കുന്ന ഏതൊരു അനീതിക്കും അക്രമത്തിനുമെതിരെയും പ്രതികരിച്ചില്ലെങ്കില്‍ പിന്നെ സംഭവിക്കുക സമൂഹത്തിനു മേല്‍ ആ തിന്മ അധീശത്വം നേടുകയും അതൊരു തിന്മയാണെന്ന ബോധ്യം പോലും ജനങ്ങള്‍ക്ക് നശിക്കലുമായിരിക്കും. അതുകൊണ്ടുതന്നെ ...

ധാർമികത ഇസ്ലാമിലും നാസ്തികതയിലും part 2

സാമൂഹ്യ ധാര്‍മികതയുടെ പരിണാമമെങ്ങോട്ട്? നേരത്തെ പറഞ്ഞ സംഘട്ടനങ്ങളും മാനവികതയുമൊക്കെ പ്രവര്‍ത്തിക്കുക മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ അവര്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി അങ്ങനൊരു സാമൂഹ്യബോധവും മാനവിക ദര്‍ശനങ്ങളും അവര്‍ക്കിടയില്‍ നിന്നില്ലാതാവുകയും ചൂഷണ വ്യവസ്ഥകള്‍ അധീശത്വം നേടുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ക്രമേണ മനുഷ്യരില്‍ അടിമത്ത ബോധമാണുണ്ടായി വരിക. സവര്‍ണ  മേല്‍ക്കോയ്മക്കാലത്തെ ഇന്ത്യയെ തന്നെ ഇതിനുദാഹരണമായി കാണാം. തങ്ങള്‍ ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരെക്കാള്‍ ഉന്നതരാണെന്ന് ഒരു വിഭാഗത്തിന് തോന്നുകയും അവരുണ്ടാക്കിയ ചൂഷണ വ്യവസ്ഥക്ക് മറ്റു മനുഷ്യര്‍ കീഴ്‌പ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ കീഴാളരുടെ പൊതുബോധം പോലും അടിമത്ത സമാനമായിരിക്കും. അടിമത്തമാണതെന്ന് സ്വയം തിരിച്ചറിയാന്‍ പോലും കഴിയാതെ, മനുഷ്യാവകാശങ്ങളെക്കുറിച്ച് അന്ധരായ സമൂഹങ്ങള്‍ തന്നെയുണ്ടായിട്ടുണ്ട് ചരിത്രത്തില്‍. നവോത്ഥാനങ്ങള്‍ ഉണ്ടാവുന്നത് അവിടെ വെച്ചാണ്. ഇത്രയും പറഞ്ഞതില്‍ നിന്ന് മൂന്ന് പോയിന്റുകളിലെത്താം.  1. വ്യക്തിപര...

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -2

പൊ തുവില്‍ ആഗോളതലത്തില്‍ ഇടത്തുനിന്നും വലതുപക്ഷത്തോട് ചാഞ്ഞു പ്രവര്‍ത്തിക്കുന്ന നാസ്തിക വ്യതിയാനം ഈയിടെയായി കേരളീയ നാസ്തികക്കൂട്ടങ്ങളില്‍ കൂടുതല്‍ പ്രകടമാണെന്ന പരാതി അകത്തുനിന്നുപോലും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. മതഗ്രന്ഥങ്ങളെയോ ഇസ്‌ലാമിലെ ദൈവിക സങ്കല്‍പത്തെയോ വിമര്‍ശിക്കുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളംയാതൊരു പ്രശ്‌നവുമില്ല. നല്ല വിമര്‍ശനങ്ങള്‍ ആണെങ്കില്‍ പൊതുവില്‍ സ്വാഗതാര്‍ഹമാണെന്ന നിലപാട് തന്നെയാണ് കേരള മുസ്‌ലിംകള്‍ക്ക്. എന്നാല്‍ ഇവരോടുള്ള നാസ്തിക നിലപാടുകള്‍ അങ്ങനെ ആകുന്നില്ല. നാസ്തികരുടെ ഇസ്‌ലാം വിമര്‍ശനം കേരളത്തില്‍ മുസ്‌ലിമെന്ന സ്വത്വത്തിന് തന്നെ എതിരെയുള്ള ആരോപണങ്ങളും അക്രമങ്ങളുമാണ്. മുസ്‌ലിംകള്‍ മൊത്തം അധികം പെണ്ണുകെട്ടാന്‍ നടക്കുന്നവരാണ്, അവരുടെ മദ്രസ്സ ഉസ്താദുമാര്‍ മുഴുവന്‍ ബാലപീഡകരാണ്, മദ്രസ്സയില്‍ പോകുന്നവരൊക്കെ ഉസ്താദുമാരുടെ ലൈംഗിക പീഡനത്തിന് ഇരയാകുന്നവരാണ്, മുസ്‌ലിംകള്‍ തീവ്രവാദികളും വിഘടനവാദികളുമാണ്, ജനാധിപത്യത്തെ അംഗീകരിക്കാത്ത ആളുകളാണ്, മറ്റു സമുദായങ്ങളെ ഉള്‍ക്കൊള്ളാത്തവരാണ്, ഇസ്‌ലാം മതം ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ മോഹികളും മുസ്‌ലിംകള്‍ തകിയ പ...

മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -1

ന വനാസ്തികരുടെ പൊതുവായൊരു പ്രത്യേകത അവര്‍ക്ക് നിരീശ്വരവാദം പറയാന്‍ വലിയ താല്‍പര്യമൊന്നും ഇല്ലാതായിക്കാണുന്നുവെന്നതാണ്. പകരം ഇവരെ ഒരുമിപ്പിക്കുന്നത് വന്യമായ ഒരുതരം മതവിരോധമായിരിക്കുന്നു. അതതിന്റെ മൂര്‍ധന്യാവസ്ഥയിലേക്കെത്തി മനുഷ്യനെ ഉന്മൂലനം ചെയ്യുന്നതിനെ പോലും സൈദ്ധാന്തികമായി ന്യായീകരിക്കുന്ന അവസ്ഥയിലേക്കെത്തിച്ചിരിക്കുന്നുവെന്നുകാണാം. സെക്യുലര്‍ ഹ്യൂമനിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫ. പോള്‍ കെട്‌സ് പറയുന്നത് നോക്കുക- ”ഞാന്‍ അവരെ (നവനാസ്തികരെ) നാസ്തിക മൗലികവാദികള്‍ ആയാണ് കാണുന്നത്. നാസ്തികര്‍ ആയിരിക്കുമ്പോഴും നിര്‍ഭാഗ്യവശാല്‍ അവര്‍ മനുഷ്യപ്പറ്റില്ലാത്തവരാണ്. അവരുടെ മൗലിക നിരീശ്വരവാദം കൊണ്ട് (Militant Atheism) ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാവുക. നവനാസ്തികതയെന്നാല്‍ മൗലികവാദം തന്നെയാണെന്ന് പ്രമുഖ സോഷ്യോളജിസ്റ്റ് ആയ വില്യം സ്റ്റാള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. മതമൗലികവാദികളുടെ മിറര്‍ ഇമേജ് മാത്രമാണിക്കൂട്ടര്‍ എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. മതദര്‍ശനങ്ങളോടും ദൈവസങ്കല്‍പങ്ങളോടുമൊക്കെയുള്ള വെറുപ്പിനെ വിഗ്രഹവല്‍ക്കരിച്ച് നിലനില്‍ക്കുന്ന ഒരു ദര്‍ശനം അതിന്റ...

ജബ്ബാർ മാഷ് പീറ്റർ സിംഗരിൽ നിന്നും പഠിക്കട്ടെ..!

യുക്തിവാദി മാഷിപ്പൊഴും നാസ്തികത കൊണ്ട് ധാർമികത ഉരുട്ടി ഉണ്ടാക്കുന്ന തന്ത്രപ്പാടിലാണ്. നിരീശ്വര ദർശനങ്ങൾ ധാർമികത എന്തെന്നതിനെ സംബന്ധിച്ചൊരു കാഴ്ചപ്പാട് പോലും മുന്നോട്ട് വെക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസങ്ങളിലായി മാഷ് പോലും അംഗീകരിച്ചു കഴിഞിരിക്കുന്നു. അടിസ്ഥാനം തന്നെ ധാർമിക ശൂന്യതയിൽ ആണെങ്കിൽ പിന്നെയെത്ര വെള്ള പൂശിയിട്ടും എന്ത് കാര്യമാണുള്ളത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ശൂന്യതയ്ക്ക് പെയിന്റ് അടിച്ചിട്ട് കാര്യമില്ലല്ലോ! ചുരുക്കത്തിൽ യുക്തിവാദി മാഷ് തന്നെ അംഗീകരിച്ച് കഴിഞ്ഞ ധാർമിക രാഹിത്യത്തിന്റെയും ആശയ ശൂന്യതയുടെയും പടുകുഴിയിൽ കിടന്ന് നിലവിളിക്കുക മാത്രമാണീ മാന്യദേഹമിപ്പൊഴും. മാഷിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല!പ്രായമിത്രയും ആയതല്ലെ… കാലമിത്രയും മനസ്സിൽ കൊണ്ടുനടന്ന നിരീശ്വര അന്ധവിശ്വാസത്തിനും ഇസ്‌ലാം വിരോധത്തിനും ഇളക്കം തട്ടുമ്പോൾ അത് പ്രായമിത്രയുമായ മാഷ്ക്ക് ഉൾക്കൊള്ളാൻ കഴിയില്ല! ഒരു മാനുഷിക പരിമിതി മാത്രമാണത്.. ഏതായാലും മാഷിനെ പോലൊരു പാശ്ചാത്യൻ വ്യക്തിയെ തന്നെ ഞാൻ മാഷ്ക്ക് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തി തരാം.. പേര് പീറ്റർ സിംഗർ.( Peter singer) അലസമായ മുടിയും മോശപ്പെട്ട ...