പുരുഷാധിപത്യ വ്യവസ്ഥിതിക്ക് എതിരായും, സ്ത്രീ അവകാശങ്ങൾക്കായുമാണ് ഫെമിനിസത്തിന്റെ ഉത്പത്തിയും, സമരങ്ങളും ഉണ്ടായതെങ്കിൽ പുതിയ കാലത്ത് സ്വയം ബുജിത്വം അവകാശപ്പെടാനുള്ള ഒരലങ്കാര പദപ്രയോഗം ആയാണ് വലിയൊരു വിഭാഗം ഇതുപയോഗിക്കുന്നത്. ഇൗ സമീപനം ആളെ ആകർഷിക്കാനുള്ള peacock വാദം (peacock feminism) ആയതുകൊണ്ട് തന്നെ പേര് സമ്പാദിക്കാനുള്ള ഒരുതരം വ്യഗ്രത ഇത്തരം മയിലുകളിൽ അനാവശ്യക്കൂടുതലായി കാണാം. സ്ത്രീ വസ്ത്രം അഴിക്കുന്നത് പുരുഷാകർഷണവും, മാധ്യമ ശ്രദ്ധയും ഉണ്ടാക്കിത്തരും എന്നതുകൊണ്ട് തന്നെ അനാവശ്യ കാര്യങ്ങൾക്കെല്ലാം കയറി ഉടുതുണി അഴിക്കുന്നതിനോട് ഇവർ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു കാണാം. ഇതുതന്നെയാണ് ഇത്തരം മയിലുകളെ തിരിച്ചറിയാനുള്ള പ്രധാന അടയാളങ്ങളിൽ ഒന്ന്. ഈ അടിസ്ഥാനത്തിൽ കേരളത്തിൽ ഈയടുത്തായെല്ലാം മാധ്യമശ്രദ്ധ നേടിയ പല സ്ത്രീ സമരങ്ങളും എടുത്തു പരിശോധിച്ചു നോക്കിയാൽ ഈ പുരുഷ മാധ്യമ മനശാസ്ത്രങ്ങളെ മനസ്സിലാക്കിയുപയോഗിച്ച് ആത്മരതി തേടുന്ന പല കപട സ്ത്രീവാദികളുടേയും, ആക്ടിവിസ്റ്റുകളുടെയും മുഖം തിരിച്ചറിയാൻ കഴിഞ്ഞേക്കാം. ഫറൂഖ് കോളേജിലെ ഒരധ്യാപകൻ സദുദ്ദേശ...