Skip to main content

പരിണാമസിദ്ധാന്തം (An-Islamic Reading)

Image result for darwin wallpaper
                  യൂപി ക്ലാസ്സുകളിൽ പലവട്ടം കാണേണ്ടിവരുന്ന ഒരു ചിത്രത്തിലൂടെയാണ് പരിണാമ സിദ്ധാന്തത്തെ ഞാനും ആദ്യമായി അറിയുന്നത്.പുറം വളഞ്ഞ  ഒരു കുരങ്ങനിൽ നിന്നും അനേകം പ്രാഗ്രൂപങ്ങളിലൂടെ വികസിച്ച് നട്ടെല്ല് നിവർന്ന ആധുനിക മനുഷ്യനിലേക്ക് നീളുന്ന മനുഷ്യ പരിണാമത്തിന്റെ സ്ഥിരം ചിത്രം.അതിൻറെ അടിസ്ഥാനത്തിൽ മനുഷ്യൻ ഉണ്ടായത് കുരങ്ങിൽ നിന്നാടാ എന്ന് ഒരു സുഹൃത്തിനോട് ആദ്യമായി പറഞ്ഞപ്പോഴാണ് “അപ്പൊ മനുഷ്യനെ സൃഷ്ടിച്ചത് ദൈവമല്ലേ?” എന്ന ചോദ്യത്തെ ആദ്യമായി കേൾക്കേണ്ടിവരുന്നതും.
ശാസ്ത്രത്തിലും മതത്തിലുമൊന്നും വല്യപിടിയില്ലാത്ത അക്കാലത്ത് മതം വേറെ ശാസ്ത്രം വേറെ എന്ന ഡയലോഗോടെ ആ ചോദ്യത്തെ അവിടെ അവസാനിപ്പിച്ചു.വർഷങ്ങൾ കഴിഞ് സമൂഹമാധ്യമങ്ങളിൽ വെച്ച് നാസ്തിക ചിന്താഗതിക്കാരെ പരിചയപ്പെടുമ്പോഴാണ് പിന്നെയും ഇതേ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത്.നാസ്തികർക്ക് പരിണാമം ജീവനാഡിയെക്കാൾ വിലപ്പെട്ട ആശയമാണ്.സൃഷ്ടിലോകത്ത് നിന്നും ദൈവത്തെ ഇല്ലാതാക്കാനുള്ള ഒരെളുപ്പവഴി.പരിണാമത്തിലൂടെയാണ് ജീവലോകം ഉണ്ടായതെങ്കിൽ പിന്നെ സൃഷ്ടികർത്താവായ ദൈവത്തിൻറെ ആവശ്യമെന്ത്? ദൈവമില്ലാതായിരിക്കുന്നു.ഭൗതികവാദികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴി.താനേ പ്രപഞ്ചമുണ്ടാവുന്നു,ഈ അണ്ടകടാഹം മുഴുവനുമുണ്ടാവുന്നു,ജീവനുണ്ടാവുന്നു,അത് പരിണമിക്കുന്നു.അങ്ങനെ എല്ലാം എല്ലാം ഈ അവസ്ഥയിലെത്തുന്നു.ശുഭം!
അത്കൊണ്ട് തന്നെ പരിണാമ പ്രചാരണത്തിൽ മുൻപന്തിയിലാണ് നാസ്തികർ-ശാസ്ത്രജ്ഞർക്ക് പോലുമില്ലാത്ത താല്പര്യത്തോടെ!
സർവ്വം യാദൃച്ഛികം എന്ന് വിശ്വസിക്കാനാണ് ഇക്കൂട്ടരുടെ താല്പര്യം.
        സൃഷ്ടിവാദികൾ(creationists) എന്നറിയപ്പെടുന്ന മറ്റൊരുകൂട്ടർ ഇതിന് നേർവിപരീത ചിന്താഗതിക്കാരാണ്.ദൈവം തൻറെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു എന്ന ബൈബിൾ ഉത്പത്തി കഥയാണ് ഇതിനാധാരം.അത് കൊണ്ട് തന്നെ പരിണാമ സിദ്ധാന്തത്തെ ഇവർ പാടെ നിരാകരിക്കുന്നു.ജീവപരിണാമത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും ശാസ്ത്രത്തിൻറെ പേരിൽ ആരോപിക്കപ്പെടുന്ന വഞ്ചനയാണ് ജൈവപരിണാമമെന്നുമാണ് ഇവരുടെപക്ഷം.ഈ വാദം ഇസ്ലാമിക ലോകത്തും പ്രചുരപ്രചാരം നേടിയിരിക്കുന്നു എന്നതൊരു ദുഃഖസത്യമാണ്.ഹാറൂൺ യഹ്‌യ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന അദ്നാൻ ഒക്തർ എന്ന തുർക്കിഷ് വ്യക്തിയാണ് ഇസ്ലാമിക ലോകത്തെ സൃഷ്ടിവാദപ്രചാരണങ്ങളുടെ പ്രധാന വക്താവ്.യഥാർത്ഥത്തിൽ ഇസ്ലാമിന് ശാസ്ത്ര വിരുദ്ധത കൊണ്ട്നടക്കേണ്ട ഒരാവശ്യവുമില്ല.സൗരകേന്ദ്രീകൃത (heliocentric) വ്യവസ്ഥയെയും,ഉരുണ്ടഭൂമി (spherical earth)യേയുമൊക്കെ തുടക്കത്തിൽ എതിർത്ത സഭയുടെ കാഴ്ചപ്പാടുകളെ താലോലിക്കേണ്ട ഒരാവശ്യവും മുസ്ലിം ലോകത്തിനില്ല. ശാസ്ത്രവിരുദ്ധത കൊണ്ടുനടക്കുന്നത് ഇരുണ്ട യുഗത്തിലോട്ട് മാത്രമേ വഴിനടത്തൂ…
വാസ്തവത്തിൽ പരിണാമവാദികളുടെയും സൃഷ്ടിവാദികളുടെയും വിശ്വാസങ്ങളെ തള്ളുകയാണ് ഇസ്ലാമെന്ന് ഖുർആനിൽ നിന്നും മനസിലാക്കാം.
എന്നാൽ പരിണാമവാദത്തെയും സൃഷ്ടിവാദത്തെയും അംഗീകരിക്കുകയാണ് ഖുർആൻ എന്നും കാണാൻ കഴിയും.അഥവാ “സൃഷ്ടി നടന്നു പരിണാമത്തിലൂടെ”(evolutionary creation)അതാണ് ഖുർആൻ മുന്നോട്ട് വെക്കുന്ന ആശയം.
    സാകിർനായികും ,ഹാറൂൺ യഹ്‌യായും, ക്രീയേഷൻ റിസർച്ച് ഇന്സ്ടിട്യുഷനും ഒക്കെ  പറഞ്ഞുവച്ചതിൽ നിന്നും വ്യത്യസ്തമായി ഇത്രയും കേൾക്കുമ്പോൾ തന്നെ ഉറപ്പായും കുറേ സംശയങ്ങൾ തികട്ടി വരും-
1]-ശാസ്ത്രീയമായി പരിണാമം തെളിഞ്ഞിരിക്കുന്നു എന്ന് കാണുമ്പോൾനടത്തുന്ന വ്യാഖ്യാനമല്ലേ ഇത്?
____________
ശാസ്ത്രീയമായി പരിണാമം തെളിഞ്ഞിരിക്കുന്നു എന്നൊന്നും പറയാൻ കഴിയില്ല.അങ്ങനെ പൂർണ്ണമായി തെളിഞ്ഞതാണെങ്കിൽ പിന്നെ സൃഷ്ടിവാദികൾക്ക് നിലനിപ്പില്ലല്ലോ.യഥാർത്ഥത്തിൽ പരിണാമത്തിന് തെളിവായി പരിണാമവാദികൾ മുന്നോട്ടുവെക്കുന്ന എല്ലാ വാദങ്ങൾക്കും സൃഷ്ടിപരമായ ഉത്തരം സൃഷ്ടിവാദികൾ എന്നറിയപെടുന്നവരും മുന്നോട്ട് വെക്കുന്നുണ്ട്.അതുകൊണ്ടാണീ തർക്കമിങ്ങനെ മുന്നോട്ട് പോവുന്നതും.മാത്രമല്ല ജീവലോകം ഇന്നത്തെ അവസ്ഥയിലെത്തിയതെങ്ങനെ എന്ന ചോദ്യത്തിന് പ്രകൃതിനിർദാരണ(natural selection) ത്തിലൂന്നിയ മറുപടി ഊഹിക്കുകയാണ് പരിണാമവാദികൾ.അത്കൊണ്ട് തന്നെയാണ് ഓരോ ജീവിയുടെയും പരിണാമത്തിന് പിറകിൽ അനേകം കഥകൾ പരിണാമവാദികൾക്കിടയിൽ തന്നെ പ്രചാരത്തിലുള്ളതും.
      അങ്ങനെയുള്ളപ്പോ വ്യാഖ്യാനിക്കണ്ട ആവശ്യമൊന്നും വരുന്നില്ല എന്ന് മാത്രമല്ല ജീവലോകത്തെ സങ്കീര്ണതയും,കണ്ണിൻറെയും, കാതിൻറെയും അനാട്ടമിയുമൊക്കെ പകർത്തി പരിണാമത്തെ ചോദ്യം ചെയ്താൽ ഒരു സാദാരണ ഭൗതികവാദിയെ വെള്ളം കുടിപ്പിക്കാൻ അത് തന്നെ ധാരാളമാണ്.പക്ഷേ വാസ്തവം അന്വേഷിക്കാനും മനുഷ്യധിഷണയെ ഉപയോഗപ്പെടുത്താനാണ് ഖുർആൻ പ്രചോദിപ്പിക്കുന്നത്-
 
   ” അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത്‌ ആവര്ത്തിക്കുകയും ചെയ്യുന്നു എന്ന്‌ അവര് ചിന്തിച്ച്‌ നോക്കിയില്ലേ? തീര്ച്ചയായും അത്‌ അല്ലാഹുവെസംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ.”
“പറയുക: നിങ്ങള് ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ അവന് എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന്‌ നോക്കൂ. പിന്നീട്‌ അല്ലാഹു അവസാനം മറ്റൊരിക്കല്കൂടി സൃഷ്ടിക്കുന്നതാണ്‌. തീര്ച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.”
2]- പരിണാമം ദൈവത്തെ നിരാകരിക്കുകയല്ലേ ചെയ്യുന്നത്?
_____________
  പരിണാമം ജൈവവർഗോത്പത്തിയെ വിശദീകരിക്കുന്ന ഒരു ശാസ്ത്രസിദ്ധാന്തമാണ്.അതിന് ദൈവത്തെ നിരാകരിക്കേണ്ട ആവശ്യമേ വരുന്നില്ല.എന്നാൽ കുശവൻ മൻതൊട്ടിയുണ്ടാക്കുന്നത് പോലുള്ളൊരു സൃഷ്ടിവീക്ഷണത്തെ അത് നിരാകരിക്കുന്നുണ്ട്.അതിലൂടെ വ്യക്തിരൂപത്തിലുള്ള ദൈവവീക്ഷണവും അത് തള്ളിക്കളയുന്നു.എന്നാൽ ഇസ്ലാമിക ദൈവവീക്ഷണം ഇങ്ങനെയാണ്-
        ” അവന്‌ തുല്യമായി യാതൊന്നുമില്ല”
        ” .അവന് ( ആര്ക്കും ) ജന്മം നല്കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.അവന്ന്‌ തുല്യനായി ആരും ഇല്ലതാനും”.
അനാദിയായ,അഭൗതികവും,പ്രപഞ്ചാതീതവും,സകലഭൗതികനിയമങ്ങളിൽ നിന്നും വിഭിന്നവും ,സ്ഥലകാല മാനങ്ങൾക്കതീതവും അവയുടെ തന്നെ സൃഷ്ടാവുമായ ദൈവത്തെ മനസ്സിലാക്കാനോ,അവൻറെ പ്രവർത്തി എങ്ങനെയെന്ന് ഉൾക്കൊള്ളാനോ മനുഷ്യമസ്തിഷ്കത്തിന് കഴിയില്ല.ഇവിടെയും പ്രതി പരിണാമമാണ്.പരിണാമത്തിലൂടെയുണ്ടായ മസ്തിഷ്ക്കത്തിന് ആ ഭൗതിക ചുറ്റുപാടിൽ കവിഞ്ഞൊരു അറിവ് സംഭരിക്കുക ബുദ്ദിമുട്ടാണ് എന്ന് മാത്രമല്ല അതിനപ്പുറത്തുള്ള മാനങ്ങൾ (dimensiones) ഊഹിക്കുക പോലും കഷ്ടമാണ്.നാസ്തികവാദത്തിൻറെ അടിസ്ഥാനശിലയും ഈ ന്യുനത തന്നെയാണ്.
          ദൈവമില്ല എന്നതിൽ തനിക്കുറപ്പൊന്നുമില്ല എന്ന് പ്രശസ്ത നാസ്തിക ആചാര്യൻ റിച്ചാഡ് ഡോക്കിൻസ് തന്നെ സമ്മദിച്ചിട്ടുണ്ട്.പരിണാമവാദത്തിൻറെ പ്രദാന ആധുനിക വക്താവ് കൂടിയാണ് ഇദ്ദേഹം എന്ന് ഓർക്കണം.
മാത്രമല്ല പരിണാമവാദികൾ എടുത്തുപറയാറുള്ള ഹ്യൂമൻ ജീനോം പ്രൊജക്റ്റ് (human genom project) മേധാവിയായ francis s collins ഈ അടുത്ത് തൻറെ ദൈവ വിശ്വാസം പ്രഖ്യാപിച്ചു എന്ന് മാത്രമല്ല ദി ലാംഗ്വേജ് ഓഫ് ഗോഡ് (the language of god) എന്ന പുസ്തകവും എഴുതുകയുണ്ടായി.ദൈവം പരിണാമത്തിലൂടെ സൃഷ്ടിച്ചു എന്നതാണ് ഇദ്ദേഹത്തിൻറെ വീക്ഷണം.
പരിണാമം ഒരു വിധത്തിലും സൃഷ്ടിയെയോ ദൈവത്തെയോ നിരാകരിക്കുന്നില്ല എന്നതിനുള്ള ചില ഉദാഹരണങ്ങളാണിവ.
3]- ഇസ്ലാമിൽ പരിണാമം എന്നത് ഒരു പുതിയവാദമല്ലേ?
_________________Image result for muslim intellectuals in medieval period

               ഡാർവിൻ തൻറെ ഒറിജിൻ ഓഫ് സ്പെസിസ് (origin of species)-ലൂടെ പരിണാമത്തെ വില്പന ചെയ്യുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്നേ ഇസ്ലാമിക ലോകത്ത് പ്രകൃതി നിർദാരണവും ,ചെറിയ വ്യതിയാനങ്ങളിൽ നിന്നും പുതിയ ജീവിവര്ഗങ്ങള് ഉത്ഭവിക്കുന്നു എന്ന സങ്കല്പവും നിലനിന്നിരുന്നു.
          ഇബ്‌നു ഖൽദൂൻ (ibn khaldoon 1332-1406) അദ്ദേഹത്തിൻറെ മുഖദ്ദിമ (muqaddimah) എന്ന ഗ്രന്തത്തിലൂടെ പരിണാമവും മനുഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നുമുള്ള ആശയം പങ്കുവെക്കുന്നുണ്ട്.
      ഇബ്‌നു ഹൈതം (alhazen-965-1039) ധാതുക്കളിൽ നിന്ന് തുടങ്ങി സസ്യങ്ങളിലൂടെയും,ജന്തുക്കളിലൂടെയും പുരോഗമിച്ച് മനുഷ്യനിലെത്തുന്ന പരിണാമ വീക്ഷണം തൻറെ കിതാബ് അൽ മാനസീറിൽ പറയുന്നുണ്ട്.
    അല്ബിറൂനി (albirooni 973-1048) യുടെ കിതാബ് അൽ ജമാഹിരിൽ ലളിത ജീവികളിൽ നിന്നും വളരെക്കാലത്തെ പരിണാമത്തിലൂടെയാണ് മനുഷ്യൻ ഉണ്ടായിരിക്കുന്നത് എന്ന് പറയുന്നതായും കാണാൻ പറ്റും.
      അൽ-ജാഹിസ് (aljahiz 781-869) ൻറെ ദി ബുക്ക് ഓഫ് അനിമൽസ് എന്ന പുസ്തകത്തിൽ നിന്നും ഒരു പ്രധാനഭാഗം കൊടുക്കാം-
    ” “Animals engage in a struggle for existence; for resources, to avoid being eaten and to breed. Environmental factors influence organisms to develop new characteristicsto ensure survival, thus transforming into new species. Animals that survive to breed can pass on their successful characteristicsto offspring.”- Al Jahiz (776-869 AD)  (Book of Animals)”.

      13 ആം നൂറ്റാണ്ടില് Nasir al-Din al-Tusi എന്ന ഇസ്ലാമിക്‌ പേര്ഷ്യന് പണ്ഡിതന് elements പരിണമിച്ച്‌ minerals ആയെന്നും അത് പിന്നീട് plants ആയും പിന്നീട് animals ആയും പിന്നീട് humans ആയും പരിണമിച്ചു എന്ന് വിശദീകരിക്കുന്നു. ജീവികളിലെ പ്രധാനപ്പെട്ട ഒരു ബയോളജിക്കല് factor അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ.”The organisms that can gain the new features faster are more variable. As a result, they gain advantages over other creatures. […] The bodies are changing as a result of the internal and external interactions.”
ഏറെക്കുറെ നാച്ചുറൽ സെലെക്ഷനോടും മ്യൂറ്റേഷനോടും സാമ്യപ്പെട്ടതാണ് ഈ വർത്തമാനം.ഇവർ ഇസ്ലാമിക വിശ്വാസികളായിരുന്നു എന്നല്ല നല്ല ഒന്നാന്തരം ഇസ്ലാമിക പണ്ടിതർ തന്നെയായിരുന്നെന്ന് കാണാം.ദൈവം സൃഷ്ടിക്ക് ഉപയോഗിച്ച ദിവ്യമായ ഘടനയായാണ് ഇവരെല്ലാം പരിണാമത്തെ കാണുന്നത്.
    ഖുര്ആനും ഇസ്ലാമും പരിണാമ ശാസ്ത്രത്തെ എതിര്ത്തിരുന്നോ എന്നറിയാന് മുഹമ്മദ്‌ (PBUH) നബിക്ക് ശേഷമുള്ള ഇസ്ലാമിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്. ഇസ്ലാമിക ചരിത്രം പരിശോധിക്കുമ്പോള് Islamic Golden Age (8th to 15th centuries) കാലത്ത് പരിണാമ ആശയങ്ങള് മിക്കവാറും Islamic schools ഇലെല്ലാം പഠിപ്പിച്ചിരുന്നു എന്ന് കാണാം. 12 ആം നൂറ്റാണ്ടിലെal-Khazini എന്ന ഇസ്ലാമിക്‌ ശാസ്ത്രകാരന് അന്നത്തെ ജനങ്ങള്ക്കിടയില് പരിണാമ ആശയങ്ങള് വളരെ അധികം പ്രചരിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. John William Draper എന്ന ശാസ്ത്രകാരന് പറയുന്നത്”Mohammedan theory of evolution” ന്റെ development, inorganic or mineral വരെ എത്തിനിന്നിരുന്നു എന്നാണ്. എന്നാല് മംഗോളിയന് ആക്രമണങ്ങളോടെ Islamic Golden Age കാലഘട്ടം അവസാനിക്കുകയും ഇസ്ലാമിക ലോകത്ത് ശാസ്ത്രം ക്ഷയിക്കുകയും തുടര്ന്ന് ബിബിളിക്കള് സൃഷ്ടി സങ്കല്പ്പങ്ങളോട് ഇസ്ലാമിക ലോകം സാവധാനത്തില് അടുക്കുകയും ചെയ്തു എന്നാണ് മനസ്സിലാകുന്നത്.
  ” ഇസ്ലാമോ ഖുര്ആനോ പരിണാമ സിദ്ധാന്തങ്ങള്ക്ക് എതിരായിരുന്നെങ്കില് ഇത്രയതികംഇസ്ലാമിക ശാസ്ത്രജ്ഞര് ഇസ്ലാമിക ലോകത്ത് ഇത്തരം ഗവേഷണങ്ങളോ പ്രചാരണങ്ങളോ നടത്തില്ലായിരുന്നു.അത്കൊണ്ട് സൃഷ്ടിവാദമാണ് ഇസ്ലാമിക ലോകത് പുതിയത്.
പരിണാമം അതിൻറെ ചരിത്രത്തിലുള്ളതാണ്.
4]- ശാസ്ത്രം ദൈവത്തെ അംഗീകരിക്കുന്നില്ലല്ലോ?
____________
ശാസ്ത്രം ദൈവത്തെ ദൈവത്തെ സ്പർശിക്കുകയോ ,നിരാകരിക്കുകയോ ചെയ്യുന്നില്ല.എന്ത്കൊണ്ടെന്നാൽ അത് ഭൗതിക ശാസ്ത്രത്തിൻറെ മേഖലയല്ല എന്നതുകൊണ്ട് തന്നെ.ട്രെയിൻ എന്ത്കൊണ്ട് പറക്കുന്നില്ല എന്ന് ചോദിക്കുന്നതിന് സമാനമാണ് ശാസ്ത്രം എന്ത്കൊണ്ട് ദൈവത്തെ പരാമർശിക്കുന്നില്ല എന്ന ചോദ്യം തന്നെ.ട്രെയിൻ പാളത്തിലൂടെ സഞ്ചരിക്കാൻ വേണ്ടി തയാറാക്കിയത് എന്നതുപോലെ തന്നെ ശാസ്ത്രം ഭൗതിക ലോകത്തെ പഠിക്കാനായി ഉള്ള മനുഷ്യൻറെ തയ്യാറിപ്പാണ്.ഇവിടെയും പ്രതി പരിണാമം തന്നെയാണ്.തീർത്തും ഭൗതികമായ ജൈവലോകത്തിൽ സഹജീവികളുമായുള്ള യോധനത്തിലൂടെയാണ് മനുഷ്യൻറെ മസ്തിഷ്‌കം പുരോഗമിച്ചിവിടെ എത്തിയിരിക്കുന്നത്.ആ പരിണാമ ഘട്ടത്തിലെവിടെയും ആകാശത്തിൻറെ അതിരുകളിലെ നെബുലകളിൽ സംഭവിക്കുന്നതെന്ത് എന്ന് മനസിലാക്കുക അവൻറെ അതിജീവനത്തിനുള്ള കാര്യമേ ആയിരുന്നില്ല.ടൈം ടയലേഷനോ,സാമാന്യ അപേക്ഷിതാ സിദ്ധാന്തമോ മനസ്സിലാക്കേണ്ട ഒരാവശ്യവും അതിജീവനത്തിനുള്ള അര്ഹതയിൽ പെടുമായിരുന്നില്ല.ഊർജ്ജ ലാഭത്തിലൂടെയും അനുകൂല ഗുണത്തിലൂടെയും സഹജീവികളുമായുള്ള മത്സരത്തിലെ വിജയികളാണ് മനുഷ്യൻ.അർഹതപ്പെട്ടവർക്ക് മാത്രം അതിജീവനം സാധ്യമായ ആ ജൈവ യുദ്ധത്തിൽ ജീവലോകത്തിനപ്പുറത്തേക്ക് ജ്ഞാനം വളർത്തുന്ന ഒരിന്ദ്രിയത്തിനും പ്രസക്തിയില്ലായിരുന്നു.അത്കൊണ്ട് തന്നെ ദൈവത്തെയും,ഭൗതികാതീത ചിന്തകളും മനസ്സിലാക്കാനുള്ള ശക്തി അവൻറെ തലച്ചോറിനെന്നല്ല ഒരിന്ദ്രിയത്തിനും ഇല്ലാതെ പോയി.ഇവിടെയാണ് ആ ഇന്ദ്രിയംകൊണ്ട് മനസ്സിലാക്കിയാൽ മാത്രം ദൈവത്തിൽ വിശ്വസിക്കൂ എന്ന് പറയുന്ന നാസ്തികരുടെ ബുദ്ദിശൂന്യതയെ പരിണാമം തന്നെ തുറന്ന് കാട്ടുന്നതും.
എന്നാൽ സൃഷ്ടാവിനെ മനസ്സിലാക്കാനുള്ള മനുഷ്യന് മനസ്സിലാവുന്ന മധ്യവർത്തികളായാണ് ഇസ്ലാം പ്രവാചകന്മാരെയും വേദങ്ങളെയും പരിചയപ്പെടുത്തുന്നത്.
  പ്രവാചകന്മാർ ഭൂമിയിൽ അല്ലാഹുവിൻറെ ഖലീഫയാണ്(പ്രതിനിധി)ഖുർആൻ കലാമും.
5]-ആദമിനെ (അ) പ്രത്യേകമായി സ്വർഗത്തിൽ സൃഷ്ടിച്ചതായല്ലേ ഖുർആൻ പറയുന്നത്?
________________
അല്ല.അത് ബൈബിൾ കഥയുടെ സ്വാധീനമാണ്.പരിണാമത്തെ ഒരു നിലക്കും അംഗീകരിക്കാത്ത answering christianiti-യുടെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച് കൊടുത്ത ലേഖനം ശ്രദ്ധയിൽ പെടുത്തുന്നു.  http://www.answering-christianity.com/adam.htm
മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചു എന്ന് തന്നെയാണിവരുടെ അഭിപ്രായം.മാത്രമല്ല ഖുർആൻ തന്നെ മനുഷ്യനെ ഭൂമിൽ സൃഷ്ടിച്ചു എന്ന് പറയുന്നുണ്ട്.
   ” .അല്ലാഹു നിങ്ങളെ ഭൂമിയില് നിന്ന്‌ ഒരു മുളപ്പിക്കല് മുളപ്പിച്ചിരിക്കുന്നു.”
      ” ഞാനിതാ ഭൂമിയില് ഒരു ഖലീഫയെ നിയോഗിക്കാന് പോകുകയാണ്‌ എന്ന്‌ നിന്റെനാഥന് മലക്കുകളോട്‌ പറഞ്ഞ സന്ദർഭം.”
        ” .അവനാകുന്നു ഭൂമിയില് നിങ്ങളെസൃഷ്ടിച്ചു വ്യാപിപ്പിച്ചവന്. അവന്റെ അടുക്കലേക്കാകുന്നു നിങ്ങള് ഒരുമിച്ചുകൂട്ടപ്പെടുന്നതും”.കൂടാതെ “ജന്നത്”(jannah) എന്ന പദത്തിന് സ്വർഗം തോട്ടം എന്നെല്ലാമാണ് അർത്ഥം.ചുരുക്കം ചില പണ്ടിതരാണെങ്കിലും ആദം(അ)ൻറെ കഥയിൽ പറയുന്നത് തോട്ടം എന്ന നിലയ്ക്കാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.അതെന്ത് തന്നെയായാലും പരിണാമത്തെ ഖണ്ഡിക്കുന്നില്ല.മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു, പരിണാമത്തിലൂടെ,മണ്ണിൽ നിന്നും-
6]- കളിമണ്ണിൽ നിന്നും മനുഷ്യസൃഷ്ടി എന്ന ആശയമാണല്ലോ ഖുർആൻ പറയുന്നത്?ഇതും പരിണാമവും തമ്മിലെന്ത് ബന്ധം?
_______________Image result for Origin of life wallpaper
പരിണാമപ്രകാരം മനുഷ്യൻ മണ്ണിൽ നിന്നല്ലാതെ പിന്നെ ആകാശത്തുനിന്നും പൊട്ടിവീണതായി ആരെങ്കിലും കരുതുന്നുണ്ടോ?മനുഷ്യൻ മണ്ണിൽ നിന്നല്ല എന്ന് പറയുന്നവരെ ഒന്നാം നമ്പർ സൃഷ്ടി വാദികളായി വേണം എണ്ണാൻ.
    ഖുർആൻ സംശയലേശമന്യേ ഒരുപാട് വചനങ്ങളിലൂടെ മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണിൽ നിന്നാണെന്ന് പറയുന്നുണ്ട്.ചിലത്-
      ” ”അവനത്രെ കളിമണ്ണില് നിന്നും നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന് ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല് നിര്ണിതമായ മറ്റൊരവധിയുമുണ്ട്. എന്നിട്ടും നിങ്ങള് സംശയിച്ചുകൊണ്ടിരിക്കുന്നു.”
          ”താന് സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില് നിന്ന് അവന് ആരംഭിച്ചു.”
               ”തീര്ച്ചയായും നാം മനുഷ്യനെ കളിമണ്ണിന്റെ സത്തില് നിന്ന് സൃഷ്ടിച്ചിരിക്കുന്നു.”
      എന്താണ് കളിമണ്ണ്? ഭൗമോപരിതലത്തില് ലഭ്യമായ വ്യത്യസ്ത തരം മൂലകങ്ങളുടെ സമ്മിശ്രമാണ് കളിമണ്ണ് എന്നു പറയാം. സാധാരണ മണ്ണില് 45 ശതമാനം ധാതുലവണങ്ങളും 25 ശതമാനം ജലവും 25 ശതമാനം വായുവും 5 ശതമാനം ജൈവാവശിഷ്ടങ്ങളുമാണുണ്ടാവുക. വ്യത്യസ്ത തരം കളിമണ്ണുകളിലുള്ള ലവണങ്ങളുടെ അനുപാതം വ്യത്യസ്തമായിരിക്കും. മനുഷ്യശരീരത്തിലുള്ള മൂലകങ്ങളെല്ലാം കളിമണ്ണിലുള്ളവയാണ്. 65 ശതമാനം ഓക്‌സിജനും 18. 5 ശതമാനം കാര്ബണും 9. 5 ശതമാനംഹൈഡ്രജനും 3 .2 ശതമാനം നൈട്രജനും 1. 5 ശതമാനം കാല്സ്യവും 1 ശതമാനം ഫോസ്ഫറസും 0. 4 ശതമാനം പൊട്ടാസ്യവും 0. 3 ശതമാനം സള്ഫറും 0. 2 ശതമാനം സോഡിയവും 0. 2 ശതമാനം ക്ലോറിനും 0. 1 ശതമാനം മഗ്നീഷ്യവുമാണ് മനുഷ്യശരീരത്തിലുള്ള പ്രധാനപ്പെട്ട മൂലകങ്ങള്. ബോറോണ്, ക്രോമിയം, കോബാള്ട്ട്, കോപ്പര്, ഫ്‌ളൂറിന്, അയഡിന്, അയേണ്, മാംഗനീസ്, സിലിക്കോണ്, മോളിബ്ഡനം, സെലിനിയം, ടിന്, വനേഡിയം, സിങ്ക് എന്നീ മൂലകങ്ങളും ചെറിയൊരു അളവാണെങ്കിലും മനുഷ്യശരീരത്തിലുണ്ട്. ഈ മൂലകങ്ങളെല്ലാം കളിമണ്ണിലുള്ളവയാണ്. മനുഷ്യശരീരത്തിലേക്ക് നടേ പറഞ്ഞ മൂലകങ്ങളെല്ലാം എത്ര വീതം വേണമോ അത്രവീതം കളിമണ്ണില് നിന്ന് വേര്തിരിച്ചെടുത്ത കളിമണ്ണിന്റെ സത്തില് നിന്നാണ് മനുഷ്യസൃഷ്ടി നടന്നതെന്ന ക്വുര്ആന് പരാമര്ശത്തെ ശാസ്ത്രത്തിന്റെ സങ്കേതങ്ങളുപയോഗിച്ച് വിമര്ശിക്കുവാനാകില്ല. ഭൗമോപരിതലത്തില് 46. 67 ശതമാനം ഓക്‌സിജനും 0. 03 ശതമാനം കാര്ബണും 0. 14 ശതമാനം ഹൈഡ്രജനും 0. 005 ശതമാനം നൈട്രജനും 3. 6 ശതമാനം കാത്സ്യവും 0. 13 ശതമാനം ഫോസ്ഫറസും 2. 6 ശതമാനം പൊട്ടാസ്യവും 0. 03 ശതമാനം സള്ഫറും 2. 8 ശതമാനം സോഡിയവും 0. 005 ശതമാനം ക്ലോറിനും 2.1 ശതമാനം മഗ്നീഷ്യവും 27. 7 ശതമാനം സിലിക്കണും 5 ശതമാനം അയേണും0.08 ശതമാനം ഫ്‌ളൂറിനും 0. 01 ശതമാനം കോപ്പറും 8.1 ശതമാനം അലൂമിനിയവും 0.1 ശതമാനം മാംഗനീസും 0.01 ശതമാനം കോബാള്ട്ടുമാണുള്ളതെന്ന പഠനങ്ങളുടെ വെളിച്ചത്തിലെങ്ങനെയാണ് കളിമണ്ണിന്റെ സത്തയില് നിന്നാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ക്വുര്ആന് പരാമര്ശത്തെ വിമര്ശിക്കുവാന് കഴിയുക!മനുഷ്യകോശത്തിന്റെ അടിസ്ഥാന വസ്തുക്കളായ ജനിതക വസ്തുക്കളും കോശസ്തരങ്ങളും രൂപപ്പെടുന്നതിനു പിന്നില്കളിമണ്ണിനുള്ള പങ്കിനെപ്പറ്റിയുള്ള പുതിയപഠനങ്ങളുടെ വെളിപ്പെടുത്തല് കളിമണ്ണിന്റെ സത്തില് നിന്നാണ് സൃഷ്ടി നടന്നതെന്ന ക്വുര്ആന് പരാമര്ശങ്ങളെ സാധൂകരിക്കുന്നതാണ്.
       ബോസ്റ്റണിലെ മസാച്ചുസെറ്റ്‌സ് ജനറല് ഹോസ്പിറ്റലിലെ ഗവേഷകരായ മാര്ട്ടിന് ഹാന്സിങ്ക്, ഷെല്ലി ഫുജിക്കാവ, ജാക്ക് സോട്‌സാങ് എന്നിവരുടെ ഗവേഷണവാര്ത്ത 2003 ഒക്‌ടോബര് 23 ന് പുറത്തിറങ്ങിയ ന്യൂ സയന്റിസ്റ്റ് മാഗസിന് പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റിപ്പോര്ട്ടിന്റെപ്രസക്തഭാഗങ്ങള് കാണുക: Twoof the crucial components for the origin of life – genetic material and cell membranes –could have been introduced to one another by a lump of clay, new experiments have shown.The study of montmorillonite clay, by Martin Hanczyc, Shelly Fujikawa and Jack Szostak at the Massachusetts General Hospital in Boston, revealed it can sharply accelerate the formation of membranous fluid-filled sacs.”These vesicles also grow and undergo a simple form of division, giving them the properties of primitive cells. Previous work has shown that the same simple mineral can help assemble the genetic material RNA from simpler chemicals. “Interestingly, the clay also gets internalized in the vesicles,” says Leslie Orgel,an origin of life expert at the Salk Institute for Biological Sciences in San Diego, California. “So this work is quite nice in that it finds a connection between the mechanism that creates RNA and encloses it in a membrane.”……“Szostak wondered whether montmorillonite (clay) could also help the assembly of vesicles from simple fatty acid precursors. He remembers theday his colleagues Hanczyc and Fujikawa ran into his office to show him their first results: the clay caused a 100-fold acceleration of vesicle formation.”“It was pretty amazing,” he says. Once formed, the vesicles often incorporated bit of clay and were able to grow by absorbing more fatty acid subunits.”“His team also showed the claycould hold RNA and form vesicles at the same time.Fluorescently-labelled RNA attached to the clay endedup assembled into vesicles after the reaction. And the researchers were able to get these “protocells” to divide by forcing them through small holes. This caused them to split into smaller vesicles, withminimal loss of their contents. കോശങ്ങളുടെ രൂപീകരണത്തിലെവിടെയോ കളിമണ്ണിന്റെ അനിവാര്യതയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നടേ സൂചിപ്പിച്ച പരീക്ഷണഫലത്തിൻറെ റിപ്പോർട്ടും.
        A. G. Cairns-Smith എന്ന organic chemist ഭൂമിയില് clay minerals ആണ് ആദ്യത്തെ living organisms എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.  ഇത്തരം ജീവജാലങ്ങള് silicon based ആയിരുന്നിരിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. Clay എന്നത് aluminium silicate ആണല്ലോ. Biological information, transfer ചെയ്യാന് പര്യാപ്തമായ molecule ഉണ്ടാക്കാന് silicon ഇന് സാധിക്കും എന്നതാണ് ഈ തിയറിയുടെഅടിസ്ഥാനം. ഈ തിയറിയെ പരിശോധിക്കാന് 2007 ഇല് Kahr ഉം സുഹൃത്തുക്കളും നടത്തിയ പരീക്ഷണങ്ങളില് മദര് crystal ഇല് ഉള്ള defects child crystal ഇലേക്ക് copy ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്. സമാനമായ മറ്റൊരു സിദ്ധാന്തമാണ്‌ Multiple genesis. Self-replicate ചെയ്യുന്ന iron-rich clays ഇല് നിന്നാകാം ആദ്യത്തെ ജീവജാലങ്ങള് ഉണ്ടായത് എന്ന് ഈ തിയറിയും പറയുന്നു.
(തീർന്നില്ല ജലവും മണ്ണുമൊക്കെ വഴിയിൽ വരുന്നുണ്ട്.)
ശാസ്ത്രലോകം ഇന്നും പൂർണമായി ഒരു തീർപ്പിലെത്താത്ത ഈ വിഷയത്തിലും ഖുർആൻ വഴികാട്ടുകയായിരുന്നു-ശാസ്ത്രത്തിനും മുന്നേ..
7]-പരിണാമപ്രകാരം മുഴുവൻ ജീവികളുടെയും ഉത്പത്തി ഇങ്ങനല്ലേ?പിന്നെന്തിന് മനുഷ്യനെ എടുത്ത് പറയുന്നു?
______________
മനുഷ്യൻ ആകുന്നു ഖുർആൻറെ കേന്ദ്രവിഷയം.മനുഷ്യൻറെ മാർഗനിർദേശനമാണ്അതിൻറെ ലക്‌ഷ്യം.ഈ മാർഗനിർദേശനത്തിന് അനുപേക്ഷ്യമായ രീതിയിലാണ് ഖുർആൻ മനുഷ്യനോട് സംസാരിക്കുന്നത്.അവൻറെജന്മത്തെയും,സൃഷ്ടിയെയും എടുത്തുപറയുന്നതും അത്കൊണ്ടാണ്.അതിനർത്ഥം മറ്റൊന്നും അങ്ങനെ സൃഷ്ടിക്കപ്പെട്ടവ അല്ല എന്നില്ല.ഉദാഹരണത്തിന് മനുഷ്യൻ ബീജതുള്ളിയിൽ (sperm drop)നിന്നുമുണ്ടായെന്ന് ഖുർആൻ എടുത്തു പറയുന്നു.
അതിനർത്ഥം മറ്റൊരു ജീവിയുടെയും ജന്മത്തിൽ ബീജതുള്ളി പങ്കുവഹിക്കുന്നില്ല എന്നല്ല,മനുഷ്യനോടുള്ള വർത്തമാനത്തിൽ അവനെ എടുത്തുപറയുന്നു എന്ന് മാത്രം.
8]-തീർത്തും ഭൗതികമായ നിലയിൽ സ്വാഭാവികമായുണ്ടാവുന്ന ജൈവവർഗോത്പത്തിയെ ആണല്ലോ പരിണാമസിദ്ധാന്തം മുന്നോട്ട് വെക്കുന്നത്?
_______________
ശാസ്ത്രത്തിൻറെ മേഖല എന്താണെന്നും അതിനെന്ത്‌കൊണ്ട് അതിഭൗതിക കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയില്ല എന്നും മുമ്പ് വിശദീകരിച്ചതാണ്.അത്കൊണ്ട് തന്നെ തീർത്തും ഭൗതികമായ അവസ്ഥയിലുള്ള ജൈവവർഗോത്പത്തിയെ ശാസ്ത്രം പരിഗണിക്കൂ.എന്നാൽ അങ്ങനെ പരിഗണനീയമായ അവസ്ഥയിൽ നിന്ന് തന്നെ അതിന്പിറകിലെ ആസൂത്രണം വ്യക്തമാണ്.
സ്വയം വ്യതിയാനങ്ങൾ സംഭവിക്കുകയും അതിൻറെ പ്രകൃതിയിലെ നിലനില്പിനനുസരിച്ച് വികസിക്കുകയും ചെയുന്ന ജൈവരൂപമാണ് പരിണാമം തന്നെ മുന്നോട്ട് വെക്കുന്നത് ലളിതമായ സൂക്ഷ്മജീവി ലോകത്ത് തന്നെ പകർപ്പെടുപ്പ് സമയത്ത് അനേകം ഉല്പരിവർത്തനം (mutation) സംഭവിക്കുന്നുണ്ട്.അനേകം ജൈവജാതികളുടെ ഉൽഭവത്തിനും സ്ഥൂലജീവലോകത്തോട്ടുള്ള വികാസത്തിനുമെല്ലാം ഇത് വലിയൊരളവിൽ കാരണമാണ്.ദൈവം ഇങ്ങനൊരു ഘടനയെ സൃഷ്ടിക്ക് ഉപയോഗിച്ചു എന്നതിൽ യുക്തിരഹിതമായ ഒന്നുമില്ല.
ഇതുകൂടാതെ ജീവപരിണാമലോകത്ത് തന്നെ ഒരുപാട് hypothesis തിയറികളും പരിണാമത്തെ വിശദീകരിക്കാനായി ഉണ്ട്.
ചിലവ-
*ഓർത്തോജനസിസ്(orthogenesis)
    __________
Ortghogenetic evolution എന്നുകൂടി

   അറിയപ്പെടുന്ന ഇത് സിദ്ധാന്തിക്കുന്നത് ഉല്പരിവർത്തനത്തിലൂടെയോ ,ഒരു നിയന്ത്രണബലത്താലോ ജീവവര്ഗങ്ങള് പ്രത്യേക ദിശയെ ആസ്പദമാക്കി പരിണമിക്കപ്പെടുകയായിരുന്നു എന്നാണ്.

    *നോമോജൻസിസ്‌(nomogenesis)
________________
പരിണാമത്തിന് ലക്ഷ്യമുണ്ടായിരുന്നു എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.
* എമര്ജന്റ്എവൊല്യൂഷൻ (emergent evolution)
    _____________
സൈക്കോളജിസ്റ്
C.LLOYD MORGAN ആണ് ഇങ്ങനൊരു സിദ്ധാന്തത്തെ മുന്നോട്ട് വെച്ചത്.പ്രത്യേകദിശയിലുള്ള പരിണാമത്തിന് മനസ്സും,ബോധവും ഉൾപ്രേരകങ്ങളായി പ്രവർത്തിച്ചിരിക്കാം എന്നതാണിതിന്റെ അടിത്തറ.
    വാസ്തവത്തിൽ സൃഷ്ടിവാദികൾക്ക് പരിണാമത്തെ ചോദ്യംചെയ്യാൻ കഴിയുന്നത് പ്രകൃതിനിർദ്ധാരണത്തെ മാത്രം അടിസ്ഥാനമാക്കി അത് നിലനിൽക്കുന്നു എന്നത്കൊണ്ടാണ്.അതിന് പുറമെ പരിണാമം നയിക്കപ്പെടുകയായിരുന്നു എന്ന ചിന്തയ്ക്കും ശാസ്ത്രീയമായ നിലനിപ്പുണ്ട്.പരസ്പരാശ്രിതമായി നിൽക്കുന്ന ജൈവലോകവും,കാമ്പ്രിയനവിസ്ഫോടനവും ,ഇടക്കണ്ണികളെ അധികമായി കാണാത്ത പാലിയന്തോളജിക്കൽ റിപ്പോർട്ടികളും പ്രകാരം പരിണാമം നയിക്കപ്പെടുകയായിരുന്നു എന്ന് തന്നെ അനുമാനിക്കാം.കൂടുതൽ കാര്യങ്ങൾക്കായി ഈ രംഗത്തെ പുതിയ പഠനങ്ങൾക്കായി കാത്തിരിക്കുകയെ നിവൃത്തി ഒള്ളൂ.
9]- മനുഷ്യപരിണാമത്തെക്കുറിച്ച് ഖുർആൻ പറയുന്നതെന്താണ്?
________________
image
ഖുർആൻ മനുഷ്യൻറെ ഉത്പത്തിയെ വിശദീകരിക്കുന്ന ഭാഗങ്ങളിൽനിന്നും തന്നെ അതിൻറെ പരിണാമ വീക്ഷണം വ്യക്തമാണ്.മുൻസമുദായങ്ങളിൽ നിന്ന്പോലും ശാരീരികമായി വികാസം പ്രാപിച്ചവനാണ് ആധുനികമനുഷ്യൻ എന്നതാണ് ഖുർആൻറെ ഈ രംഗത്തെ വീക്ഷണം.

   “…. നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന് പിന്ഗാമികളാക്കുകയും, സൃഷ്ടിയില് അവന് നിങ്ങള്ക്കു( ശാരീരിക ) വികാസം വര്ദ്ധിപ്പിക്കുകയും ചെയ്തത്‌ നിങ്ങള് ഓര്ത്ത്‌ നോക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള് നിങ്ങള് ഓര്മ്മിക്കുക. നിങ്ങള്ക്ക്‌ വിജയം പ്രാപിക്കാം”.
      പ്രവാചകൻ നൂഹ് നബി (അ) ൻറെ സമുദായത്തിന് ശേഷമുള്ള പിങ്കാമികളാണ് നാമെന്നും ശാരീരികമായി ആ മുൻസമുദായത്തിൽ നിന്നും വികസിച്ചവരാണ് ആധുനിക മനുഷ്യനെന്നും ഈ സൂക്തത്തിൽ നിന്ന് വ്യക്തമാണല്ലോ?
മനുഷ്യപരിണാമം വ്യക്തമാക്കുന്ന മറ്റുചില ഖുർആൻ ആയത്തുകൾ കൂടി-
       ” .നിങ്ങളെ അവന് പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ”
         ” നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന് ”
  “താന് ഉദ്ദേശിച്ച രൂപത്തില് നിന്നെ സംഘടിപ്പിച്ചവന്”
       ” അവനോ, നിന്നെ സൃഷ്ടിച്ചു,ഏറ്റപ്പറ്റുകള് തീര്ത്ത് ശരിപ്പെടുത്തി, സന്തുലിതമാക്കി.അവനുദ്ദേശിച്ച അതേ രൂപത്തില്ത്തന്നെ സഘടിപ്പിച്ചു”
             ” നാമാണിവരെ സൃഷ്ടിച്ചതുംഇവരുടെ ചട്ടക്കൂട് ദൃഢീകരിച്ചതും.നമുക്ക് വേണമെങ്കില് ഇവരുടെ രൂപങ്ങള് മാറ്റിക്കളയാവുന്നതാണ്”
          ” നിന്നെ മണ്ണില്നിന്നും പിന്നെ ശുക്ള കണത്തില്നിന്നും സൃഷ്ടിക്കുകയുംപൂര്ണ മനുഷ്യനാക്കി രൂപപ്പെടുത്തുകയുംചെയ്ത ശക്തിയെ നീ നിഷേധിക്കുന്നുവോ”
       ” .സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത ( രക്ഷിതാവിന്റെ )”
   “വ്യവസ്ഥ നിര്ണയിച്ചു മാര്ഗദര്ശനം നല്കിയവനും,”
       ” അവന് ഉദ്ദേശിക്കുകയാണെങ്കില് നിങ്ങളെ നീക്കം ചെയ്യുകയും, നിങ്ങള്ക്ക്‌ ശേഷം അവന് ഉദ്ദേശിക്കുന്ന മറ്റൊരു ജനതയെ പകരം കൊണ്ടുവരുകയും ചെയ്യുന്നതാണ്‌. മറ്റൊരു ജനതയുടെ വംശപരമ്പരയില് നിന്ന്‌ നിങ്ങളെ അവന് വളര്ത്തിയെടുത്തത്‌ പോലെ.”
      ” .( നിങ്ങള്ക്കു ) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്ക്ക്‌ അറിവില്ലാത്ത വിധത്തില് നിങ്ങളെ ( വീണ്ടും )സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്”!!!
10]-ജീവോത്പത്തിയെക്കുറിച്ച് ഖുർആൻ പറയുന്നതെന്താണ്?
_____________________Image result for science wallpaper
അനേകം അമിനോഅംള തന്മാതത്രകള് യോജിച്ചാണ്‌ പ്രൊട്ടീനും അത് യോജിച്ച് കോശനിര്മിതിയിലേക്കും എത്തുന്നത് എന്നറിയാമല്ലോ? ്‌. വിവിധ തരത്തിലുള്ള ഈ പ്രൊട്ടീനുകളാണ്‌ ജൈവശരീര നിര്മ്മിതിക്കാവശ്യമായ ചുടുകട്ടകള്ആയിപ്രവര്തി്ക്കുന്നത്‌. പ്രാഥമിക ഭൌമാന്തരീക്ഷ വാതകങ്ങള് അതിശക്തമായ മിന്നല് പിണറുകളുടെയും സൂക്ഷ്മ താപവികിരണങ്ങളുടെയും സാന്നിദ്ധ്യത്തില് കടല് ജലവുമായി നടക്കുന്ന രാസ പ്രവര്ത്തനങ്ങള് കാരണമായി ജൈവകോശ നിര്മ്മിനതിക്കാവശ്യമായ പ്രൊട്ടീന്തന്മാശത്രകളായി രൂപപ്പെടുകയായിരുന്നുവെന്നാണ്‌ ശാസ്ത്രജ്ഞന്മാര് വിശ്വക്കുന്നത്‌. 1953 ല് Stanlay Miller നടത്തിയ പരീക്ഷണമാണ്‌ ശാസ്ത്ര ജ്ഞന്മാ്രെ ഈ നിഗമനത്തിലെത്തിച്ചത്‌.ഏകദേശം ഇതേകാലഘട്ടത്തില് തന്നെ Watson, Crick എന്നീ ശാസ്ത്രജ്ഞന്മാടര് ജീവന്റെ അടിസ്ഥാന ശിലകള് എന്നറിയപ്പെടുന്ന ഡി. എന്. എ. യുടെയും, ആര്. എന്. എ. യുടെയും ഘടനാ നിഗൂഢതകള് അനാവരണം ചെയ്യുകയുണ്ടായി. ശൂന്യാകാശ ത്തില് നിന്നു പതിച്ച ഉല്ക്കകകളില് ചില ശാസ്ത്രജ്ഞന്മാതര് അമിനോ അംളങ്ങള് കണ്ടെത്തുകയുണ്ടായി. ഇതിനെ തുടര്ന്ന് ജീവന്റെ അഅടിസ്ഥാന ശിലകളായ അമിനോ അംളങ്ങള് ആകാശോല്പ്ന്നങ്ങളായി ചിത്രീകരിക്കപ്പെട്ടു.
ഭൂമിയിലേക്ക് ജലം എത്തിയിരിക്കുന്നത് ധൂമകേതുക്കളിൽ (asteroids) നിന്നാണ് എന്നതാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഇതേ ധൂമകേതുക്കളിൽ നിന്ന് തന്നെ ജീവൻറെ അടിസ്ഥാന രാസസംയുക്തങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.ഭൂമിയിലെത്തിയ ജലത്തിൽ നിന്ന് തന്നെയായിരിക്കാം ജീവൻറെ ഉത്പത്തി എന്ന സംശയത്തിനും ഇത് വഴിവെക്കുന്നുണ്ട്.
ജീവോത്പത്തിക്ക് അനിവാര്യമായ പദാർത്ഥങ്ങളുടെ സങ്കലനകാലഘട്ടത്തിൽ ജലത്തിനും കളിമണ്ണിനുമെല്ലാം സുപ്രദാന പങ്കുണ്ടായിരുന്നു.
ജലത്തിന്റെ സഹായത്താടെ രൂപീകൃതമായ ഈ പദാര്ത്ഥം ജൈവ കാര്ബണിക സംയുക്തങ്ങളടങ്ങുന്ന ഉറഞ്ഞ്‌ കിടക്കുന്നകളിമണ്ണായിരുന്നു.കാര്ബണ്, ഹൈഡ്രജന്, ഓക്സിജന് അടങ്ങിയ കാര്ബണിക സംയുക്തത്തോട്‌ (Aldehyde) അമോണിയ കൂടിച്ചേര്ന്ന് അമിനോ നൈട്രേറ്റ്‌ ഉണ്ടാകുന്നു. അമിനോ നൈട്രേറ്റിന്‌ ജല വിശ്ളേ ഷണം സംഭവിച്ച്‌ അമിനോ അംളമാവുന്നു. ഇങ്ങനെ ഉണ്ടാവുന്ന അമിനോ അംളം ജലത്തില് തന്നെ സ്ഥിതി ചെയ്യുമ്പാള്,ഏത്‌ നിമിഷവും അതിനോട്‌ ഒരു ഹൈഡ്രജന്തന്മാത്ര ചേര്ന്ന് വീണ്ടും അമിനോ നൈട്രേറ്റ്‌ ആയിമാറാവുന്നതാണ്‌. ഇത്‌ സംഭവിക്കാതിരിക്കണമെങ്കില് അമിനോഅംള തന്മാത്രകള് ജല കണികകള് ഇല്ലാത്ത ഒരു വരണ്ട അവസ്ഥയില് എത്തേണ്ടിയിരിക്കുന്നു. അമിനോ അംളങ്ങളില് നിന്നു കോശ നിര്മ്മിതിക്ക്‌ ആവശ്യമായ പ്രൊട്ടീനുകളും ന്യുക്ളിയോടൈഡും ഉണ്ടാവണമെങ്കില് അതില് നിന്നു ജല തന്മാഉത്രകള് നഷ്ടപ്പെടേണ്ടിയിരിക്കുന്നു. എന്നാല് ജല സാന്നിദ്ധ്യത്തില് ഇവ വീണ്ടും പഴയ രാസസംയുക്തങ്ങളായിമാറുകയും ചെയ്യും. ആദിമ കടല് തിരമാലകള് ഈ സംയുക്തങ്ങളെ പാറകളിലും, ചെളിയിലും മണ്ണിലും എത്തിച്ചാല് അവ അവിടെ കിടന്ന്‌ ഉണങ്ങി വരണ്ട്‌ സ്ഥിര സംയുക്തങ്ങളായിത്തീരുന്നതാണ്‌. ഈ മാറ്റത്തിന്‌ മരത്തിലെ സിലിക്കയും കളിമണ്ണും ഉല്പ്രേ രകങ്ങളായി (Catalysts)പ്രവര്ത്തിക്കുന്നു. Cairns Smith എന്ന ശാസ്ത്രജ്ഞന് 1966 ല് അവതരിപ്പിച്ച ഉപന്യാസത്തിന്റെ ആദ്യ ഭാഗത്ത്‌, സിലിക്കയുടെ സഹായമില്ലാതെ ജൈവസംയുക്ത നിര്മ്മി തിക്ക്‌ സഹായിച്ച ഒരേ ഒരു വസ്തു കളിമണ്ണ്‌ മാത്രമാ യിരുന്നുവെന്ന്‌ സമര്ത്ഥി ക്കുകയുണ്ടായി.ജലത്തില് വെച്ചുള്ള പ്രാഥമിക സംയുക്ത രൂപീകരണത്തിന്‌ ശേഷം ജൈവകോശ രൂപീകരണത്തിനിടയില് ഒരു വരണ്ട, നിര്ജ്ജവലാവസ്ഥ കൂടാതെ പ്രൊട്ടീനുകളും ന്യൂക്ളിയോടൈഡുകളുംഉണ്ടാവുന്ന ഒരു രാസമാറ്റം ചിന്തനീയമല്ലാത്ത കാര്യമാണെന്ന് ഇതില് നിന്നു വ്യക്തമാകുന്നു.ജലത്തില് നിന്നാരംഭിച്ച്‌ ഉണങ്ങിവരണ്ട ഒരു മദ്ധ്യഘട്ടം തരണം ചെയ്തശേ ഷമാണ്‌ ജീവോല്പ്പത്തിക്ക്‌ പ്രാരംഭം കുറിച്ചതെന്ന അഭിപ്രായ പ്രകടനക്കാരുടെ പക്ഷത്താണ്‌ വിശുദ്ധ ഖുര്‌ആന് നിലകൊള്ളുന്നത്‌. സാന്ദ്രതയേറിയ പ്രാഗ്‌രൂപ ദ്രാവകം കളിമണ് പാളികളില് പൊതിഞ്ഞ്‌ ചൂളക്ക്‌ വെച്ച മണ്പാത്രം പോലെ മുട്ടിയാല് മുഴങ്ങുന്ന അവസ്ഥയിലായിത്തീര്ന്നു . ജൈവ പദാര്ത്ഥ രൂപീകരണത്തില് കളിമണ്ണ്‌ വഹിച്ച സുപ്രധാന ധര്മ്മത്തെ NOAM LAHER, DAVID WHITE, SHER WOOD CHANG, എന്നീ ശാസ്ത്രജ്ഞന്മാ്രുടെ പരീക്ഷണങ്ങള് കൂടുതല് ശക്തമായി സ്ഥിരീകരിക്കുന്നുണ്ട്‌. ഈ സിദ്ധാന്തം ഖുര്ആനിക പ്രസ്താവനകളോട്‌ വളരെയേറെസാമ്യം പുലര്ത്തു ന്നു.”ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തില് നിന്ന്‌ ഉണ്ടാക്കുകയും ചെയ്തു. ” (21:31)”അദ്ദേഹത്തെ (ആദമിനെ) അവന് കളിമണ്ണില് നിന്ന്‌ സൃഷ്ടിച്ചു.” (3:60)”അവനത്രെ നിങ്ങളെ കളിമണ്ണില്നിന്നു സൃഷ്ടിച്ചത്‌.” (6:3)”ചൂളക്ക്‌ വെച്ച മണ്പാത്രം പോലെ മുട്ടിയാല് മുഴങ്ങുന്ന വരണ്ട കളിമണ്ണില്നിന്നു അവന് മനുഷ്യനെ സൃഷ്ടിച്ചു.” (55:15)”സത്യമായും മുട്ടിയാല് ശബ്ദിക്കുന്നരൂപപ്പെടുത്തിയ കറുത്ത കളിമണ്ണില് നിന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു.” (15:27)ഓസോണ് പാളികള് ഇല്ലാത്ത അന്നത്തെ ഭൌമാന്തരീക്ഷം, അള്ട്രാവയലറ്റ്‌ രശ്മികളുടെ അതികഠിനമായ റേഡിയോ വികിരണതാപം ഉണങ്ങി വരണ്ട കളിമണ്പാളികളുടെ നേര്ത്ത ചര്മ്മ പടലങ്ങള് ഒന്നിന്ന്‌ മീതെ ഒന്നായി അടുക്കുകളായി ശേഖരിക്കപ്പെടുന്നതിന്നിടയാക്കുന്നു. അസംഖ്യം വരുന്ന ഈ പാളികള് രാസ പ്രക്രിയകള്ക്കുള്ള ഊഹാതീതമായ പ്രതല വിസ്തീര്ണ്ണം പ്രദാനം ചെയ്യുന്നുവെന്നതാണ്‌ മറ്റൊരു പ്രധാന സവിശേഷത. രാസപ്രവര്ത്ത നങ്ങള്ക്ക്‌ ആവശ്യമായ ഊര്ജ്ജം സൂക്ഷ്മതാപ വികിരണങ്ങളില് നിന്നു ആഗിരണം ചെയ്യുവാനുള്ള കഴിവും ഇത്തരം കളിമണ് പാളികള്ക്കുണ്ടെന്ന്‌ ശാസ്ത്രജ്ഞന്മാര്ക ണ്ടെത്തിയിരിക്കുന്നു. (Coyne – University of California)
കാലാകാലമായി തുടരുന്ന സൃഷ്ടിയുടെ രണ്ട് നിഗൂഢതകളെ ഖുർആൻ വളരെ ലളിതമായി അവതരിപ്പിച്ചു.
    ” ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെവേര്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള് കണ്ടില്ലേ? വെള്ളത്തില് നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര് വിശ്വസിക്കുന്നില്ലേ?”
    പ്രപഞ്ചം മുഴുവൻ ഒട്ടിച്ചേർന്ന് നിലനിന്നിരുന്ന സിങ്കുലാരിറ്റി (cosmicsingularity) അവസ്ഥയിൽ നിന്നും ഒരുമഹാവിസ്ഫോടനത്തോടെ ഈ അണ്ടകടാഹം മുഴുവൻ ഉണ്ടാവുന്ന മഹാവിസ്ഫോടനത്തെയാണ് ഖുർആൻ  ഇതിലെ ആദ്യവാക്യങ്ങൾ കൊണ്ട് അർത്ഥമാക്കിയത് എന്ന് അംഗീകരിക്കുന്നവർക്ക് അതേ വാക്യത്തിൽ തന്നെ പറയുന്ന ” വെള്ളത്തില് നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു” എന്ന വാക്യത്തെ എന്ത്കൊണ്ട് അംഗീകരിക്കാൻ കഴിയുന്നില്ല?
ഒന്ന് പ്രപഞ്ചത്തിൻറെ ഉത്ഭവത്തെ വിശദീകരിക്കുന്നു മറ്റൊന്ന് ജീവന്റെയും.സൃഷ്ടിയുടെ രണ്ടറ്റങ്ങൽ.

Comments

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...