Skip to main content

ഇസ്ലാമിലെ സ്ത്രീ:ഫൗസിയ ടീച്ചർക്ക് മറുപടി.

   

    
     ജബ്ബാർ മാഷിന്റെ ചില വിമർശനങ്ങളോട് പ്രതികരിച്ച് അദ്ദേഹവും ആയി നടത്തിയ ഒരു സംവാദം കഴിഞ്ഞ പോസ്റ്റിൽ കൊടുത്തിരുന്നു.അതിൽ ഞാൻ ഉന്നയിച്ച വാദങ്ങൾക്ക് മറുപടി എന്നോണം ജബ്ബാർ മാഷിന്റെ ഭാര്യ കൂടി ആയ ഫൗസിയ ടീച്ചർ എഴുതിയ പ്രതികരണത്തോട് ഉള്ള പ്രതികരണം..!


     വിമർശനം.
     ______________
Fousiya M mallissery says:കൃഷിയിടം എന്നു പറഞ്ഞു എന്ന കാര്യത്തിൽ തർക്കമില്ല. ഏതർഥത്തിൽ പറഞ്ഞു എന്നതിൽ മാത്രേ വ്യത്യാസം ഉള്ളൂ അല്ലേ...... ഏതൊരു അന്ധവിശ്വാസം ഇല്ലാതാക്കാൻ വേണ്ടിയാണെങ്കിലും സർവ്വ ശക്തനായ ദൈവത്തിന് അതങ്ങ് നേരെ ചൊവ്വേ പറഞ്ഞാൽ പോരായിരുന്നോ..... നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വ്യാഖ്യാനിക്കാൻ പാകത്തിൽ വസ്തുവിനോടു പമിച്ച് ഒക്കെ പറയേണ്ടതുണ്ടായിരുന്നോ??? ഒരു കാര്യം വ്യക്തമാണ്. ഇസ്ലാമിനു മുമ്പുതന്നെ പെണ്ണിനെ മണ്ണിനോടുപമിക്കുന്ന രീതിയുണ്ടായിരുന്നു. ഖുറാനും അല്ലാഹുവും നബിയും അതിൽ നിന്നും വ്യത്യസ്തനായില്ലയെന്നും തെറ്റായ ഈ ചിന്താഗതി മാറ്റണമെന്നു തോന്നിയില്ലയെന്നു മാത്രമല്ല അരക്കിട്ടുറപ്പിക്കാൻ പറ്റിയ ശൈലികൾ രൂപപ്പെടുത്തുകയും ചെയ്തു.


      മറുപടി.
     ___________
      ഉപമ എന്നാല് എന്താണ് എന്നോ അതിൻറെ ഉദ്ദേശ്യം എന്താണ് എന്നോ തിരിയാത്ത ദയനീയ സ്ഥിതി മാത്രമാണ് ടീച്ചറുടെ ഇൗ വിഷയത്തിലെ പ്രശ്നം എന്ന് ആദ്യമേ ഉണർത്തുന്നു..
  ഇതൊരു അന്ധ വിശ്വാസത്തിന് ഉള്ള തിരുത്താണ് എന്ന് നിഷ്പക്ഷ ബുദ്ദിയാൽ ആ ഖുർആൻ വാക്യവും,അതിൻറെ പഗ്‌ചാത്തലവും വായിക്കുന്ന ആർക്കും ബോധ്യമാകും.അത് കഴിഞ്ഞ പോസ്റ്റിൽ വ്യക്തമാക്കിയതുമാണ്.അതിന് മുന്നിൽ മറുപടി ഇല്ലാത്തത് കൊണ്ടാണല്ലോ ജബ്ബാർ മാഷ് സംവാദം നിർത്തി പോയത്..

ഇസ്ലാം അന്ധവിശ്വാസങ്ങളോട് പൊരുതി തന്നെയാണ് നിലവിൽ വന്നിട്ടുള്ളത്.ഒരുദാഹരണം പറയാം..
   പ്രവാചകന്റെ ഏക മകനായ ഇബ്രാഹിം മരിച്ച സന്ദർഭം.അന്ന് അറേബ്യയിൽ ഒരു സൂര്യ ഗ്രഹണം സംഭവിച്ചു.സ്വാഭാവികമായും യാദൃച്ഛികമായി സംഭവിച്ച ഇൗ കൂട്ടപ്പൊരുത്തത്തിൽ നിന്നും അറബികൾ ഊഹിച്ചു. ഗ്രഹണം ബാധിച്ച ആ ഇരുണ്ട ആകാശത്തെ നോക്കി അവർ പറഞ്ഞ് തുടങ്ങി..പ്രവാചക പുത്രൻറെ മൗത്തിൽ പ്രപഞ്ചം പോലും അനുശോചനം രേഖപ്പെടുത്തുന്നു എന്ന്!തൻറെ പ്രവാചകത്വം അന്നത്തെ അവിശ്വാസികളും,കപട വിശ്വാസികളും ഒക്കെ ശക്തമായി അംഗീകരിച്ച് തരാൻ പോന്ന ഒരു സംഭവം! പ്രവാചകൻ അതിനെതിരെ ഒന്ന് മൗനം പാലിച്ചാൽ മാത്രം മതിയായിരുന്നു ഇത് ജനങ്ങളെല്ലാം അംഗീകരിച്ച് കഴിഞ്ഞതാണ്.പക്ഷേ പ്രവാചകൻ ആ അന്ധവിശ്വാസത്തെ ശക്തമായി എതിർത്തു.

പ്രകൃതി പ്രതിഭാസങ്ങളും, ആരുടേം ജനന മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ജ്യോതിഷം പോലൊരു അന്ധ വിശ്വാസത്തെ തന്നെ നശിപ്പിക്കാൻ ആണ് വിശ്വ പ്രവാചകൻ ആ സന്ദർഭം ഉപയോഗിച്ചത്.

അന്ധ വിശ്വാസങ്ങൾക്ക്‌ എതിരെയുള്ള ഇസ്ലാമിൻറെ ഇൗ കർക്കശ ബുദ്ധി തന്നെയാണ് ഞിങ്ങളുടെ സ്ത്രീകളുമായി ബന്ധപ്പെടുന്നതിന് അതിരുകൾ ഒന്നും ഇല്ലെന്നും,ഞിങൾക്ക് ഇഷ്ടമുള്ള പോലെ ബന്ധങ്ങൾ ആകാം എന്നും പഠിപ്പിക്കുന്ന ഖുർആൻ ആയത്തിന് പിറകിലും എന്ന് കഴിഞ്ഞ പോസ്റ്റിൽ തന്നെ വ്യക്തമാക്കിയത് ആണ്.

   ചില പ്രത്യേക രൂപത്തിൽ ബന്ധപ്പെട്ടാൽ ഉണ്ടാകുന്ന കുഞ്ഞ് അംഗ വൈകല്യം ഉള്ളവരായിരിക്കും എന്ന അന്നാട്ടുകരുടെ വിശ്വാസത്തോട് ഉള്ള പ്രതികരണം ആയാണ് ഇൗ ഖുർആൻ ആയത്തിന്റെ അവതരണം തന്നെ. ഭാര്യ ഭർതൃ ബന്ധങ്ങൾക്ക്‌ അതിരുകൾ കൽപ്പിക്കുന്നതിനോടുള്ള വിയോജിപ്പ് തന്നെയാണ് ഇൗ ഖുർആൻ വാക്യം. എന്തുകൊണ്ടെന്നാൽ ലൈംഗിക ബന്ധങ്ങൾ ചില അന്ധവിശ്വാസങ്ങൾക്കനുസരിച്ച് ചുരുക്കുന്നത് ക്രമേണ പരസ്പരമുള്ള  ലൈംഗിക ആകർഷണത കുറയാനും ലൈംഗിക മടുപ്പിനും ഒക്കെയാണ് കാരണമാകുക. അത് കൂടുതൽ അരോചകമായ ഒരു ജീവിതത്തിനും വഴി വയ്ക്കും.അതുകൊണ്ട് തന്നെ അത്തരം ഒരു അറബ് വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ട് തീർത്തും ശാസ്ത്രീയമായി തന്നെ ഖുർആൻ ഇൗ വിഷയത്തിൽ സംസാരിച്ചു.

   ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കണ്ണടച്ചാൽ അതിലൂടെ ഉണ്ടാകുന്ന കുഞ്ഞ് അന്ധരാകുമെന്ന് വാദിച്ച മോഹനൻ വൈദ്യരെ തിരുത്താനും, ഖണ്ഡിക്കാനും ഉത്സാഹം കാണിക്കുന്ന യുക്തിവാദികൾക്ക് എങ്ങനെയാണ് സമാനമായൊരു അന്ധ വിശ്വാസത്തെ 1400 വർഷം മുൻപ് ഖണ്ഡിച്ച ഖുർആനിനെ ഇൗ വിഷയത്തിൽ കുറ്റം പറയാൻ പറ്റുക!?

പിന്നെ   സ്ത്രീയുടെ അവകാശങ്ങൾ പരിഗണിക്കാതെ കേവലം വസ്തുവായി ആണ് തത്വത്തിൽ ഇസ്ലാം അവളെ കാണുന്നതെന്ന വാദം വളരെ ബാലിശമാണെന്ന് അൽപം എങ്കിലും വായനാ പരിചയം ഉണ്ടെങ്കിൽ ടീച്ചർക്ക് തന്നെ അറിയുമായിരിക്കും.ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ ആണെങ്കിൽ വിവാഹാനന്തരം ആണെങ്കിൽ കൂടെയും സ്ത്രീയുടെ കൂടെ മനസ്സും സമ്മതവും അതിന് അനിവാര്യം ആണെന്നത് ഇസ്ലാമിൻറെ അംഗീകൃത തത്വമാണ്.പ്രവാചകന്റെ ഭാര്യമാരോട് ഉള്ള സമീപനത്തിൽ നിന്നും, അവരോട് മര്യദയോട് തന്നെ സഹവസിക്കണം എന്ന ഖുർആനിക അധ്യാപനത്തിൽ നിന്നും, ഞിങ്ങൾക്കിടയിൽ പരസ്പരം പീഡനമോ ഉപദ്രവിക്കലോ ഉണ്ടാകരുത് എന്ന പ്രവാചക വചനത്തിൽ നിന്നും മുസ്ലിം പണ്ഡിത ലോകം വിലയിരുത്തിയ കാര്യമാണത്.അഥവാ merital rape  ഇസ്ലാം നിഷിദ്ധമാക്കിയതാണ്.

   ലൈംഗിക ബന്ധത്തിന് കേവലം കാഴ്ചകൊണ്ട് ഉണരുന്നവനാണ് പുരുഷൻ എങ്കിൽ സ്ത്രീയ്ക്കാ വികാരം പുരുഷൻറെ സ്നേഹ വർത്തമാനങ്ങളിൽ നിന്നും, തലോടലിൽ നിന്നും, ഹൃദയത്തില് നിന്നുമുണ്ടാകണം.ഇൗ സ്ത്രീ പുരുഷ വികാര വൈരുദ്ധ്യങ്ങളെ കൂടെ കണ്ടുകൊണ്ടത്‌ പരിഹരിക്കുന്ന പ്രവാചക അധ്യാപനങ്ങൾ ഉണ്ട്.കിടപ്പറയിൽ ഞിങ്ങൾ കേവലം വികാര പൂർത്തീകരണത്തിന് മൃഗ സമാനമായി ശ്രമിക്കുന്നവർ ആകരുതെന്നും, ഞിങൾക്കിടയിൽ അതിലേക്ക് ഒരു ദൂതൻ ഉണ്ടാകണമെന്നും പറഞ്ഞ പ്രവാചകനോട് ആ ദൂതൻ എന്താണെന്ന് പ്രവാചക അനുചരന്മാർ തിരിച്ച് ചോദിക്കുന്ന ഒരു ഹദീസ് ഉണ്ട്.പരസ്പരമുള്ള ചുമ്പനങ്ങളും,മധുര വാക്കുകളുമാണതിലേക്കുള്ള ദൂതൻ എന്നാണതിന് പ്രവാചകൻ (സ) തിരിച്ച് കൊടുക്കുന്ന മറുപടി.

  പെട്ടന്ന് അവളോടുള്ള രതിയഭിനിവേശം തീർക്കുകയെന്ന പുരുഷ രതി മനശ്ശാസ്ത്രത്തെ ഒതുക്കി വെക്കാനും സ്ത്രീ മനശാസ്ത്രത്തിനനുസരിച്ച് സ്ത്രീയെ സമീപിക്കാനും അവളുടെ ഹൃദയത്തില് വികാരം സൃഷ്ടിച്ചതിന് ശേഷം മാത്രം ലൈംഗികത പങ്കിടാനും പറയുന്ന ഇസ്ലാം കിടപ്പറ പങ്കിടുന്നത് പോലും സ്ത്രീ മനഃശാസ്ത്രം അനുസരിച്ച് മതിയെന്നാണ് പറയുന്നത്.അഥവാ സ്ത്രീയുടെ കൂടെ സമ്മതവും സ്നേഹവും കൊണ്ടുമാത്രം നടക്കുന്ന ഒരു ബന്ധമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.

  പരസ്പര സമ്മതമുണ്ടെങ്കിൽ ആരുമായും രമിച്ച് നടക്കാമെന്നും, വിവാഹം ഒരു അപരിഷ്കൃത ആചാരമാണെന്നും, ലൈംഗിക ജീവിതം തോന്നുന്നവരും ആയെല്ലാം ആഘോഷിക്കാൻ ഉള്ളതാണെന്നും,അതിപ്പോ സ്വവർഗ്ഗ രതിയാണെങ്കിൽ കൂടെ കൊള്ളാമെന്നും പറയുന്ന ജബ്ബാർ മാഷുടെ ഭാര്യ ആയത് കൊണ്ടാണോ കൃഷിയിടം എന്ന് കേൾക്കുമ്പോഴേക്കു് അതിന് കയറി അങ്ങ് മേയുക എന്നാണർത്ഥം എന്ന് ടീച്ചർക്ക് തോന്നുന്നത്..!?
   ഞിങ്ങളിൽ ഏറ്റവും ഉത്തമർ നല്ല സ്വഭാവഗുണം ഉള്ളവരാണെന്നും, നല്ല സ്വഭാവഗുണമുള്ളവർ അവരുടെ ഭാര്യമാരോട് ഏറ്റവും ശ്രേഷ്ഠമായ രീതിയിൽ പെരുമാറുന്നവരാണെന്നും പറയുന്ന പ്രവാചക വചനമെങ്കിലും ടീച്ചർ കേട്ടിരുന്നു എങ്കിൽ ഇസ്ലാമിലെ സ്ത്രീ സങ്കല്പത്തെ സംബന്ധിച്ച് ഇത്ര വലിയ വിവരക്കേടുകൾ പറയില്ലായിരുന്നു..

   കൃഷിയിടം ഒരു വസ്തുവാണല്ലോ,അങ്ങനെ ഒരു വസ്തുവും ആയി സ്ത്രീയെ ഉപമിക്കുന്നത് ശരി അല്ലല്ലോ എന്നതാണ് ടീച്ചർ ഉന്നയിക്കുന്ന ഇതിലെ മറ്റൊരു പ്രധാന വിമർശനം. ഉപമകളിലും, സാഹിത്യാലങ്കാര പദങ്ങളിലുമൊന്നും ലേശം പോലും വിവരം ഇല്ലാത്തതോ,അന്ധമായ ഇസ്ലാം വിരോധമോ മാത്രമാണ് ഇത്തരമൊരു ആരോപണത്തിനും ഹേതു..

മനുഷ്യൻ മിക്ക ഉപമകളും വസ്തുവിനോട് ചേർത്ത് തന്നെയാണ് പ്രയോഗിക്കാർ എന്ന് സാഹിത്യത്തിൽ അല്പം എങ്കിലും വിവരം ഉണ്ടായിരുന്നു എങ്കിൽ ടീച്ചർക്ക് മനസ്സിലായേനെ..

  കാരണം വസ്തുവിനോട് ഉപമിക്കാൻ പറ്റില്ലെങ്കിൽ പിന്നെ വല്ല ജന്തുക്കളും ആയേ ഉപമിക്കൽ നടക്കൂ..
അതായത് നിങ്ങളുടെ സ്ത്രീകൾ നിങ്ങളുടെ കുരങ്ങുകൾ ആണ് എന്നോ, തവളകൾ ആണ് എന്നോ ഒക്കെ ഖുർആൻ പറയണമായിരുന്നു എന്നാണോ ടീച്ചർ ഉദ്ദേശിക്കുന്നത്..?( എങ്കിൽ എന്താകും ആയിരുന്നു വിമർശക ബഹളം!)

ആട്ടെ ജബ്ബാർ മാഷ് വീട്ടിൽ എങ്ങനെയാ ടീച്ചറെ!?
എന്റെ കഴുതേ.., എന്റെ ഹിപ്പോപൊട്ടോമസെ.. എന്നൊക്കെ ശാസ്ത്രീയമായി ആണോ ടീച്ചറെ വിളിക്കാറ്..!? അങ്ങനെ ഒക്കെ വിളിച്ചാൽ അതിലെ ശാസ്ത്ര സാഹിത്യ മാനങ്ങൾ കേട്ട് ടീച്ചർക്ക് സുഖിക്കുമോ?

ഏതായാലും എന്റെ മുത്തേന്നും, സ്വത്തേന്നും അടുത്ത പ്രാവശ്യം ജബ്ബാർ മാഷ് വിളിക്കുക ആണെങ്കിൽ ടീച്ചർ ഒരൽ എടുത്ത് ആ ചങ്ങായിനെ അടിച്ച് ഓടിക്കണം..

   സ്ത്രീകളെ വെറും സ്വത്തായും, മുത്ത് പോലെ വെറും ഒരു വസ്തുവായും മാത്രം കാണുന്ന ഇതുപോലത്തെ പ്രാകൃതരേ അല്ലാതെ വേറെന്താണ് ടീച്ചർ ചെയ്യേണ്ടത്..!?

( സാഹിത്യവും, ഉപമകളും ശരിക്ക് തിരിയണം എങ്കിൽ കുറച്ച് പക്വതയും ബുദ്ധിയും ഒക്കെ വേണം..!
   അതില്ലാത്തവർ ഇതുപോലെ പരിഹാസ്യമായ വിമർശനങ്ങൾ ഉന്നയിച്ച് ഇളിഭ്യർ ആകും..)

  ഇങ്ങനെ വാദിക്കാൻ ആണെങ്കിൽ പുരുഷൻ സ്ത്രീയ്ക്കൊരു വസ്ത്രമാണെന്ന് പറയുന്ന ഖുർആൻ വാക്യത്തെയെടുത്ത് പുരുഷനെ ഖുർആൻ വെറും വസ്‌തുവായും പഴന്തുണിയായും കാണുന്നേ എന്ന് പറഞ്ഞൊരു വിമർശന സാഹിത്യം കൂടെ എഴുതി യുക്തിയുഗത്തിൽ പ്രസിദ്ധീകരിക്കൂ ടീച്ചറേ..
  അതിനു കയ്യടിക്കാനും സ്വയം യുക്തിവാദികൾ എന്ന് വിളിച്ചാസ്വദിക്കുന്ന കുറച്ച് വിഡ്ഢിജീവികൾ കാണും.. ഞിങ്ങൾക്ക് അതൊക്കെയാണല്ലോ വേണ്ടത്..!!!

  Join us in WhatsApp

   9747890521

  

Comments

  1. മനുഷ്യൻ മിക്ക ഉപമകളും വസ്തുവിനോട് ചേർത്ത് തന്നെയാണ് പ്രയോഗിക്കാർ എന്ന് സാഹിത്യത്തിൽ അല്പം എങ്കിലും വിവരം ഉണ്ടായിരുന്നു എങ്കിൽ ടീച്ചർക്ക് മനസ്സിലായേനെ..

    കാരണം വസ്തുവിനോട് ഉപമിക്കാൻ പറ്റില്ലെങ്കിൽ പിന്നെ വല്ല ജന്തുക്കളും ആയേ ഉപമിക്കൽ നടക്കൂ..
    അതായത് നിങ്ങളുടെ സ്ത്രീകൾ നിങ്ങളുടെ കുരങ്ങുകൾ ആണ് എന്നോ, തവളകൾ ആണ് എന്നോ ഒക്കെ ഖുർആൻ പറയണമായിരുന്നു എന്നാണോ ടീച്ചർ ഉദ്ദേശിക്കുന്നത്..?( എങ്കിൽ എന്താകും ആയിരുന്നു വിമർശക ബഹളം!)

    ആട്ടെ ജബ്ബാർ മാഷ് വീട്ടിൽ എങ്ങനെയാ ടീച്ചറെ!?
    എന്റെ കഴുതേ.., എന്റെ ഹിപ്പോപൊട്ടോമസെ.. എന്നൊക്കെ ശാസ്ത്രീയമായി ആണോ ടീച്ചറെ വിളിക്കാറ്..!? അങ്ങനെ ഒക്കെ വിളിച്ചാൽ അതിലെ ശാസ്ത്ര സാഹിത്യ മാനങ്ങൾ കേട്ട് ടീച്ചർക്ക് സുഖിക്കുമോ?

    ഏതായാലും എന്റെ മുത്തേന്നും, സ്വത്തേന്നും അടുത്ത പ്രാവശ്യം ജബ്ബാർ മാഷ് വിളിക്കുക ആണെങ്കിൽ ടീച്ചർ ഒരൽ എടുത്ത് ആ ചങ്ങായിനെ അടിച്ച് ഓടിക്കണം..

    സ്ത്രീകളെ വെറും സ്വത്തായും, മുത്ത് പോലെ വെറും ഒരു വസ്തുവായും മാത്രം കാണുന്ന ഇതുപോലത്തെ പ്രാകൃതരേ അല്ലാതെ വേറെന്താണ് ടീച്ചർ ചെയ്യേണ്ടത്..!?

    ReplyDelete
  2. Kudos...
    കുറച്ച് കൂടി പരിഹാസം കുറച്ചിരുന്നു എങ്കിൽ ഒന്ന് കൂടി ഉപകാരപ്രദം ആവും ആയിരുന്നു.
    നാം സംവദിക്കുന്നത് അവരുടെയും കൂടി നന്മ ആഗ്രഹിച്ച് ആണല്ലോ...

    ReplyDelete
  3. എന്റെ നിഷ്‌കുവെ...🤣

    ReplyDelete

Post a Comment

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...