ഈ മനഃശാസ്ത്രമൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത നാസ്തികരുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ നാസ്തിക രാഷ്ട്രീയ ചരിത്രം തന്നെയൊന്നു പഠിച്ചു നോക്കട്ടെ. നാസ്തിക അല്‍ബേനിയ മുതല്‍ ആധുനിക ചൈന വരെ ഭീകരതയ്ക്ക് മതവുമായൊരു ബന്ധവുമില്ലെന്ന് പല്ലിളിച്ചു തന്നെ പറഞ്ഞുതരും.
1944 നവംബറില്‍ കമ്മ്യൂണിസ്റ്റ് ലേബര്‍ പാര്‍ട്ടി ഭരണത്തിലെത്തിയശേഷം ലോകത്തെ ആദ്യത്തെ നാസ്തിക രാഷ്ട്രമായി (first atheist state of the world) അല്‍ബേനിയ സ്വയം പ്രഖ്യാപിച്ചു. പ്രസ്തുത ഭരണഘടനയുടെ Article 37ല്‍തന്നെ അല്‍ബേനിയ ഒരു ഔദ്യോഗിക നാസ്തിക രാഷ്ട്രമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നങ്ങോട്ട് മതത്തിനെതിരെയുള്ള യുദ്ധം തന്നെയാണ് നാസ്തിക അൽബേനിയയിൽ അരങ്ങേറിയത്. ബലാൽക്കാരമായി തന്നെ രാഷ്ട്രത്തിനകത്ത് നിന്നും മത ചിഹ്നങ്ങളെ തകർത്തും മത സ്ഥാപനങ്ങൾ പിടിച്ചെടുത്തും, വിശ്വാസ സ്വാതന്ത്രം നിഷേധിച്ചും, എതിർത്തവരെ കൊന്ന് തള്ളിയും മതേതര ഭീകരത കാഴ്ച്ച വെച്ച ഔദ്യോഗിക നാസ്തിക രാഷ്ട്രത്തിന്റെ കയ്യിൽ തിരഞാലും ദൈവമില്ലെന്ന ഒരന്ധവിശ്വാസം അല്ലാതെ വിശ്വാസികളെ പീഡിപ്പിക്കാൻ പറയുന്ന മത ഗ്രന്ഥങ്ങളൊന്നും കിട്ടില്ല. ലോകത്താദ്യമായി നിലവിൽ വന്ന നാസ്തിക ഭരണകൂടത്തിന്റെ ഈ സ്ഥിതി തന്നെയാണ് പിന്നങ്ങോട്ടുള്ള നാസ്തിക രാഷ്ട്രങ്ങളിലും കാണാൻ കഴിയുക.
നിരീശ്വരത്വത്തിന്റെ ഏറ്റവും ഉയർന്ന രൂപമായ ശാസ്ത്രീയ നാസ്തികത പിൻപറ്റുന്നവരാണ് തങ്ങളെന്ന് അവകാശവാദം പറഞ്ഞിരുന്ന സോവിയറ്റ് യൂണിയനിലെ അവസ്ഥ നോക്കിയാൽ കൂടുതൽ പരിതാപകരമാണത്.
1924 മുതൽ 1953 വരെ സ്റ്റാലിന്റെ ഭരണകാലത്ത് മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം മതമുള്ളവരുടേം ഇല്ലാത്തവരുടേം എല്ലാം കൂട്ടി ഇരുപത് മില്യണിൽ അധികം വരും. വ്യക്തികളുടെ മത സ്വാതന്ത്രം നിഷേധിച്ചും, മത സ്ഥാപനങ്ങൾ തകർത്തും, പുരോഹിതന്മാരെ കൊന്നും, പ്രവർത്തിക്കാൻ ഈ നാസ്തിക ഭരണകൂടത്തിന് കീഴിൽ തീവ്ര നാസ്തിക ( militant atheist groups) സംഗങ്ങൾ തന്നെയുണ്ടായിരുന്നു എന്നാണ് ചരിത്രം. ഈ ചരിത്രാവർത്തനം നാസ്തിക ചൈനയിൽ ഇന്ന് നേർക്കുനേരെ നടക്കുന്നതുമാണ്. റമളാൻ വ്രത നിരോധവും, മത സ്വതന്ത്ര നിഷേധവും കൊണ്ട് കുറച്ച് നാളുകളായി കുപ്രസിദ്ധിയാർജ്ജിച്ച് വന്ന ചൈനയിലെ സാമൂഹ്യാവസ്ഥകൾ ഇപ്പോൾ അതിഭീകരമാണ്. പൊതു ഇടങ്ങളിലെല്ലാം പരിധിയിലധികം ക്യാമറകൾ കൊണ്ട് ജനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിന് പുറമെ, സ്വന്തം ഫോണുകളിൽ സ്പൈ സോഫ്റ്റ്വെയറുകൾ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും അങ്ങനെ സ്വകാര്യ ജീവിതത്തിലേക്കു വരെ തലകടത്തി നിരീക്ഷിക്കുന്നതും അവിടുത്തെ ഭരണകൂടം തന്നെയാണ്.രാഷ്ട്രമുഖത്തുനിന്നും മതചിഹ്നങ്ങളെ നീക്കം ചെയ്യാനുള്ള അല്‍ബേനിയന്‍ മോഡല്‍ വ്യഗ്രത തന്നെ ചൈനയും കൈക്കൊള്ളുന്നതായി അടുത്തിടെ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചരിത്രപ്രധാനമായ മസ്ജിദുകളെത്തന്നെ ഇടിച്ചുനിരത്തിയതിന്റെ തെളിവുകള്‍ ഗൂഗ്ള്‍ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ബി.ബി.സി റിപ്പോര്‍ട്ടര്‍ അതിൽ സമര്‍ത്ഥിക്കുന്നുണ്ട്. നിലവിലുള്ള ചുരുക്കം മസ്ജിദുകള്‍ പോലും പൂര്‍ണ ക്യാമറ നിരീക്ഷണത്തിലും ഇമാമുമാര്‍ക്ക് പോലും സ്വന്തം താടി രോമം നീട്ടി വളര്‍ത്താന്‍ അനുവാദമില്ലാത്ത അവസ്ഥയുമാണുള്ളത്.
ഇതിനെല്ലാമുപരി മതം എന്നായാലും നശിക്കാനുള്ളതാണെന്നും ഞങ്ങള്‍ ആ നാശത്തെ കുറച്ചു നേരത്തെയാക്കാനാണ് ശ്രമിക്കുന്നതെന്നും നാസ്തികന്യായം പറഞ്ഞു മൗലികവാദികളെന്നാരോപിച്ച് ലക്ഷക്കണക്കിനു മുസ്ലിംകളെയാണ് Thought transformation ക്യാമ്പുകളിൽ പിടിച്ചടച്ചു വെച്ചിരിക്കുന്നത്. ശിന്ജ്യാങ് പ്രവിശ്യയിലെ ഈ ക്യാമ്പുകളില്‍ ദശലക്ഷക്കണക്കിന് മുസ്ലിംകള് തടവില്‍ കഴിയുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ മനുഷ്യാവകാശങ്ങള്‍ക്കായി തടവുകാരെ നരഹത്യകള്‍ക്ക് വിധേയരാക്കുന്നതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുമുണ്ട്. ഇത്തരം ക്യാമ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ പുറംലോകമറിയാന്‍ ചൈന സമ്മതിക്കാത്ത പരിമിതികളുള്ളതുകൊണ്ട് ഈ ക്യാമ്പുകളില്‍ സംഭവിക്കുന്നതെന്തെന്ന് പൂര്‍ണമായും പുറത്തെത്തുന്നു പോലുമില്ല.
ഈ പറഞ്ഞതൊന്നും ഏതെങ്കിലും ഭീകരസംഘടനകളുടെ കാര്യമല്ല. മറിച്ച് നാസ്തികര്ക്കെവിടെയൊക്കെ ഭരണം കിട്ടിയിട്ടുണ്ടോ അവിടെയെല്ലാം എതിര് ആശയക്കാര്‍ക്കെതിരെ പ്രയോഗിച്ച നിലപാടുകളുടെ നിലവാരമാണിതൊക്കെ.
ഇന്നും ഏറ്റവും കൂടുതല്‍ നരഹത്യകള്‍ നടത്തിയ മനുഷ്യരെ ഗൂഗ്ളില്‍ തിരഞ്ഞാല്‍ മനുഷ്യക്കുരുതികളുടെ കണക്കുകൊണ്ട് ഹിറ്റ്ലറെ പോലും തോല്‍പ്പിച്ച് മുന്നില്‍കാണുന്ന ആദ്യത്തെ രണ്ടു വ്യക്തികളും നിരീശ്വരത്വം അടിസ്ഥാന ആദര്‍ശമാക്കി ജീവിച്ച പ്രമുഖ വ്യക്തികളാണ്. 70 മില്യണ്‍ മനുഷ്യരെ കൊന്ന മാവോ ഒന്നാമനും, 25 മില്യണ്‍ മനുഷ്യരെക്കൊന്ന ജോസഫ് സ്റ്റാലിന് രണ്ടാമനും എന്നാണ് നരഹത്യ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്നാമനായിക്കാണുന്ന ഹിറ്റ്ലര്‍ പോലും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തെ ഉപയോഗിച്ച് തന്റെ വംശീയതക്ക് ന്യായം പറയുകയും അതിനനുസരിച്ച് നരഹത്യകള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത വ്യക്തിയായിരുന്നവെന്നാണ്.
അഥവാ പറഞ്ഞുവന്നത് ഭീകരതയും മതവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നു മാത്രമല്ല, മതനിഷേധികളും നാസ്തികരുമായ വ്യക്തികളാണ് മനുഷ്യനശീകരണത്തിന് ചരിത്രത്തിലെന്നും മുന്നില്‍ നിന്നിട്ടുള്ളതും. വെറുപ്പാണ് ഭീകരവാദികള്‍ക്ക് പ്രേരണയാകുന്നത് എന്നതുകൊണ്ട് തന്നെ മതത്തോടുള്ള വെറുപ്പിനെ അടിസ്ഥാന ആദര്ശമാക്കിക്കൊണ്ട് നടക്കുന്ന നാസ്തികരിലും മതവിരോധവും മനുഷ്യവിരോധവും ഭീകരതയുമൊക്കെ പ്രകടമാവുക സ്വാഭാവികമാണ്. നാസ്തികര്‍ക്ക് ഭൂരിപക്ഷവും ഭരണവും കൈയ്യില്‍ വരുന്നിടത്ത് എതിര് ആശയക്കാരെ മൃഗസമാനമായി അടിച്ചമര്‍ത്തുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും ഭീകരചോതന ഈ നിരീശ്വര സ്വത്വബോധം തന്നെ…!
Comments
Post a Comment