Skip to main content

ഐഎസിന്റെ ചരിത്രം


ക്വുര്‍ആനില്‍ രാഷ്ട്ര പ്രതിരോധത്തിന്റെ ഭാഗമായി പറയുന്ന വാക്യങ്ങള്‍ വായിച്ച് തെറ്റിദ്ധരിച്ച് പെട്ടെന്നാര്‍ക്കോ ഉണ്ടായൊരു വെളിപാടിന്റെ പ്രതിഫലനമാണ് ഐഎസ് എന്നു യാഥാര്‍ത്ഥ്യ ബോധമുള്ളവര്‍ക്ക് വാദിക്കാന്‍ കഴിയില്ലെന്നുറപ്പാണ്. പിന്നെ ഐഎസിനെ സൃഷ്ടിച്ചതെന്താണെന്നു ചോദിച്ചാല്‍ അതിനതിന്റെതായ രാഷ്ട്രീയവും ചരിത്രപരവും മനഃശാസ്ത്രപരവുമായ പരിസരങ്ങളുണ്ട്.

ഐഎസിന്റെയും അല്‍ ക്വാഇദയുടെയും വേരുകള്‍ ചികഞ്ഞാല്‍ എത്തുക ഒരേ സ്ഥലത്താണ്. അഫ്‌ഗാന്റെ മണ്ണില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ അമേരിക്കന്‍ മേല്‍നോട്ടത്തില്‍ നടന്ന മുജാഹിദീന്‍ പ്രതിരോധ സംഘങ്ങളില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്.

അഫ്‌ഗാനെതിരെയുള്ള കടന്നുകയറ്റം മൊത്തം ഇസ്‌ലാമിനുമെതിരെയുള്ള കയ്യേറ്റമായി വ്യാഖ്യാനിച്ച് സൗദിയിലെയും മറ്റു രാഷ്ട്രങ്ങളിലെയും തീവ്രചിന്താഗതിക്കാരെ ഒരുമിച്ചുകൂട്ടി അത്തരമൊരു പ്രതിരോധസംഘം ഉണ്ടാക്കിയാല്‍ മാത്രമല്ല CIA യ്ക്ക് കീഴില്‍ Operation cydone എന്ന പേരുനല്‍കി അഫ്‌ഗാന്‍ മുജാഹിദ് ഗ്രൂപ്പുകള്‍ക്ക് ആയുധവും പണവും നല്‍കി പിന്തുണ നല്‍കിയതും ഇന്നത്തെ അമേരിക്ക തന്നെയാണ്. ഈ അഫ്‌ഗാന്‍ ഗ്രൂപ്പുകളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് അല്‍ ക്വാഇദയുടെ പിതാവായ ഉസാമ ബിന്‍ ലാദനും, ഐഎസിന്റെ പിതാമഹനായ സര്‍ക്വാവിയുമെല്ലാം.

അഥവാ ഈ ആധുനിക ഭീകര സംഘങ്ങള്‍ക്കൊക്കെ അങ്ങ് അഫ്‌ഗാന്‍ ഭൂമിയില്‍ ബീജമിട്ടതിലും ഒരു അന്താരാഷ്ട്ര ജിഹാദ് എന്ന ലോക സങ്കല്‍പം രൂപപ്പെടുത്തിയതിലും അമേരിക്കയ്ക്ക് തന്നെയാണ് വലിയ പങ്ക്. തുടര്‍ന്നുണ്ടായ അല്‍ ക്വാഇദ എന്ന ഭീകരസംഘടന അമേരിക്കയുടെ ഇറാക്വ് അധിനിവേശത്തിനെതിരെയും സായുധമായി യുദ്ധം പ്രഖ്യാപിച്ചു. അതിനായി ബിന്‍ലാദനാല്‍ ഇറാക്വിലെ അല്‍ ക്വാഇദ ഡിവിഷന്റെ തലവനായി നിയമിതനായ വ്യക്തിയാണ് സര്‍ക്വാവി. 2006 ജൂണ്‍ എട്ടിന് ബാഗ്ദാദില്‍ വച്ചുനടന്ന അമേരിക്കന്‍ വ്യോമാക്രമത്തില്‍ സര്‍ക്വാവി മരണപ്പെട്ടു. തുടര്‍ന്ന് തല്‍സ്ഥാനത്ത് അവരോധിതനായ ഈജിപ്ഷ്യന്‍ ജിഹാദിസ്റ്റ് അബൂ അയ്യൂബുല്‍ മിസ്വ്‌രിയാണ് ഇറാക്വിലെ സുന്നി സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്നു രൂപപ്പെട്ട മുജാഹിദീന്‍ ശൂറാ കൗണ്‍സിലിനെ Islamic State of Syria (ISI) എന്ന ഒരൊറ്റ സംഘടനയാക്കി മാറ്റിയത്. 2010 ഏപ്രിലില്‍ അമേരിക്കന്‍ ഇറാക്വ് സംയുക്ത സൈനിക നീക്കത്തില്‍ അബൂ അയ്യൂബുല്‍ മിസ്വ്‌രി കൊല്ലപ്പെട്ടെങ്കിലും പിന്‍ഗാമിയായി മുന്നേ നിശ്ചയിച്ചിരുന്ന അബൂബക്വര്‍ അല്‍ ബാഗ്ദാദി 2010 മെയില്‍ Islamic State of Iraq ന്റെ പുതിയ നേതാവായി അവരോധിതനായി.

2011 മാര്‍ച്ചില്‍ സിറിയയില്‍ അഭ്യന്തര യുദ്ധം ആരംഭിച്ചതോടെ ബാഗ്ദാദി ഒരു സംഘത്തെ ഇറാക്വില്‍നിന്നും സിറിയയിലേക്ക് അയച്ചു. തുടര്‍ന്ന് സിറിയന്‍ ബശ്ശാര്‍ അല്‍ അസദ് ഗവണ്‍മെന്റിനെതിരെ സായുധ സമരത്തിലേര്‍പ്പെട്ടിരുന്ന വിമത സൈന്യം ഈ ഇറാക്വ് സംഘവുമായി ലയിച്ച് അന്നുസ്‌റ ഫ്രണ്ട് എന്ന പേരില്‍ സായുധ സമരം തുടര്‍ന്നു.

2011 ഡിസംബറില്‍ അമേരിക്കന്‍ സൈന്യം ഇറാക്വില്‍നിന്നും പൂര്‍ണമായും പിന്‍വാങ്ങിയതോടെ ബാഗ്ദാദിയുടെ കീഴില്‍ ISI കൂടുതല്‍ ശക്തിപ്രാപിക്കുകയും നൂരി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള ശിയാ ശവണ്‍മെന്റിന്റെ സുന്നീ വിരുദ്ധ നിലപാടുകള്‍ ISIയ്ക്ക് സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍ വന്‍സ്വാധീനം നേടിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സിറിയയിലെ അന്നുസ്‌റ ഫ്രണ്ടിനെയും ISIനെയും ലയിപ്പിച്ച് Islamic State of Iraq and Syria എന്ന ഒരൊറ്റ സംഘടനയായി പ്രഖ്യാപിക്കുകയും അബൂബക്വര്‍ അല്‍ ബാഗ്ദാദി അതിന്റെ സ്വയം പ്രഖ്യാപിത ഖലീഫയാവുകയും ചെയ്തു.

(തുടരും)

Comments

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...